കണ്ണൂര്‍: (2020 Feb 22, www.samakalikamvartha.com)ഇരിട്ടി മുഴക്കുന്നില്‍ ദമ്പതികളെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കടുക്കാപാലത്ത് പൂവക്കുളത്തില്‍ മോഹന്‍ദാസ്്(53), ഭാര്യ ജ്യോതി(43) എന്നിവരാണ് മരിച്ചത്. ജ്യോതിയുടെ മൃതദേഹം കട്ടിലിലും മോഹന്‍ദാസിനെ തൂങ്ങിമരിച്ച നിലയിലുമാണ് കണ്ടെത്തിയത്. ശനിയാഴ്ച രാവിലെ ഇരുവരെയും കാണാതിരുന്നതിനെ തുടര്‍ന്ന് ജ്യോതിയുടെ സഹോദരന്‍ പ്രജീഷ് അന്വേഷിച്ചെത്തിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്. തുടര്‍ന്ന് നാട്ടുകാര്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. ഇരിട്ടി ഡി.വൈ.എസ്.പി സജേഷ് വാഴവളപ്പിലിന്റെ നേതൃത്വത്തില്‍ പോലീസ് സ്ഥലത്തെത്തുകയും പരിശോധന നടത്തി. വിരലടയാള വിദഗ്ദരും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. സ്ഥിരം മദ്യപാനിയായ മോഹന്‍ദാസ് ഭാര്യയെ ഉപദ്രവിക്കാറുണ്ടെന്നാണ് ബന്ധുക്കള്‍ പറയുന്നത്. ജ്യോതിയുടെ കഴുത്തില്‍ പാടുകളും കണ്ടെത്തിയിട്ടുണ്ട്. ജ്യോതിയെ കൊലപ്പെടുത്തിയ ശേഷം മോഹനന്‍ ആത്മഹത്യ ചെയ്തതാണെന്നാണ് പോലീസിന്റെ നിഗമനം. ജിഷ്മുദാസ്, ജീഷ്മ എന്നിവരാണ് മക്കള്‍.
0 Comments