കാസര്‍കോട്: (2020 Feb 22, www.samakalikamvartha.com)സൈക്കില്‍ വാങ്ങണമെന്ന സ്വപ്നവുമായി മാസങ്ങളായി സ്വരൂപിച്ച് വെച്ചിരുന്ന നാണയതുട്ടുകള്‍ ഇനി പാവപ്പെട്ട ഒരു പെണ്‍കുട്ടിയുടെ കല്ല്യാണാവശ്യത്തിന് നല്‍കും. ഹോട്ടല്‍ ജീവനക്കാരനായ അബ്ദുല്‍ ലത്തീഫിന്റെ മക്കളാണ് സാന്ത്വനത്തിന്റെ കൈതാങ്ങായി മാതൃകയാവുന്നത്. അതൃക്കുഴിയിലെ സാമൂഹ്യ പ്രവര്‍ത്തകനായ ഫൈസല്‍ നെല്ലിക്കട്ട അല്‍ബദര്‍ ചാരിറ്റി സെല്ലിലൂടെ നടത്തുന്ന ധനസമാഹരണത്തിലേക്കാണ് പണം ദാനം ചെയ്തത്. എടനീര്‍ സ്‌കൂളിലെ മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിയായ മുഹമ്മദ് ആഷിര്‍ ഇതേ സ്‌കൂളിലെ രണ്ടാം ക്ല്‌സിലെ ആയിശത്ത് അസ്ലഹയുമാണ് കുഞ്ഞിക്കുടുക്കയിലെ നാണയത്തുട്ടുകളുമായി എത്തിയത്. തുച്ചമായ വേതനത്തിന് ഹോട്ടലില്‍ ജോലി ചെയ്യുന്ന അബ്ദുല്‍ ലത്തീഫും തനിക്ക് കിട്ടുന്നതില്‍ നിന്ന് ഒരു വിഹിതം പാവങ്ങള്‍ക്ക് വേണ്ടി മാറ്റിവെക്കാറുണ്ട്. കഴിഞ്ഞ ദിവസം ബദര്‍ ചാരിറ്റിയുടെ കല്ല്യാണ ധനസഹായത്തെ കുറിച്ച് വീട്ടില്‍ സംസാരിക്കുന്നതിനിടെയാണ് മക്കളായ ആഷിറും അസ്ലഹയും സ്വരൂപിച്ച പണം നല്‍കാനുള്ള സന്നദ്ധത അറിയിച്ചത്.
0 Comments