ന്യൂഡല്‍ഹി: അധികാരത്തിലെത്തിയാല്‍ ഇന്ത്യയില്‍നിന്ന് കശ്മീര്‍ മുഴുവന്‍ തിരിച്ചുപിടിക്കുമെന്ന് പ്രസ്താവിച്ച പാകിസ്താന്‍ പീപ്പിള്‍സ് പാര്‍ട്ടി നേതാവ് ബിലാവല്‍ ഭൂട്ടോയ്‌ക്കെതിരെ രൂക്ഷവിമര്‍ശവുമായി ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ് രംഗത്ത്.
ഇന്ത്യയുടെ ഒരിഞ്ച് ഭൂമിപോലും വിട്ടുകൊടുക്കില്ലെന്നും അത് സംരക്ഷിക്കാന്‍ അവസാന നിമിഷംവരെ പോരാടുമെന്നും ലീഗ് അഖിലേന്ത്യാ അധ്യക്ഷനും എം.പി.യുമായ ഇ. അഹമ്മദ് പറഞ്ഞു. പാകിസ്താനിലെ മറ്റ് പലരെയുംപോലെ ബിലാവലും ദിവാസ്വപ്‌നക്കാരനാണെന്നതിന് തെളിവാണ് പ്രസ്താവനയെന്നും അദ്ദേഹം പരിഹസിച്ചു.
കശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യഘടകമാണ്. രാജ്യത്തിന്റെ അഖണ്ഡതയ്ക്കുവേണ്ടി 17 കോടി മുസ്ലിങ്ങള്‍ ഉള്‍പ്പെട്ട ഇന്ത്യയിലെ മുഴുവന്‍ ജനങ്ങളും അവസാനതുള്ളി ചോര വീഴുംവരെ പോരാടും. മാതൃരാജ്യത്തിന്റെ സ്വാതന്ത്ര്യവും പരമാധികാരവും സംരക്ഷിക്കാന്‍ രംഗത്തിറങ്ങുമെന്നും അഹമ്മദ് വ്യക്തമാക്കി.
പഞ്ചാബിലെ മുള്‍ട്ടാനില്‍ പാര്‍ട്ടി പ്രവര്‍ത്തകരോട് സംസാരിക്കുന്നതിനിടെയാണ് പാകിസ്താന്‍ മുന്‍ പ്രധാനമന്ത്രി ബേനസീര്‍ ഭൂട്ടോയുടെ മകനായ ബിലാവല്‍ വിവാദ പ്രസ്താവന നടത്തിയത്. ബിലാവലിന്റെ പ്രസ്താവന യാഥാര്‍ഥ്യങ്ങളില്‍നിന്ന് ഏറെ അകലെയാണെന്ന് ഇന്ത്യ പ്രതികരിച്ചിരുന്നു.

0 Comments