tea

Entertainment

Editors Choice

3/recent/post-list

Entertainment

Entertainment



Latest Posts

Samakalikam Vartha

Most Popular

കമിതാക്കള്‍ക്ക് ആശ്രയമായി 'ലൗ കമാന്‍ഡോസ്'

ന്യൂഡല്‍ഹി: 'ലവ് ജിഹാദി'നെച്ചൊല്ലിയുള്ള വിവാദം കോടതികയറിയ നാട്ടില്‍ 'ലൗ കമാന്‍ഡോസ്' കമിതാക്കളുടെ രക്ഷയ്‌ക്കെത്തുന്നു. നിയമപരമായി പ്രായപൂര്‍ത്തിയെത്തിയ സ്ത്രീക്കും പുരുഷനും ഒന്നിക്കാന്‍ സഹായമൊരുക്കുകയാണ് 'ലവ് കമാന്‍ഡോസ്'.

നാലുവര്‍ഷത്തിനിടയില്‍ 30,000-ത്തോളം കമിതാക്കള്‍ക്കാണ് ഈ സന്നദ്ധസംഘടന സഹായം നല്‍കിയതായി അവകാശപ്പെടുന്നത്.
'ജാതിയോ മതമോ ഞങ്ങള്‍ നോക്കാറില്ല. സ്‌നേഹിക്കുന്നവരെയും പരസ്​പരം ഇഷ്ടപ്പെടുന്നവരെയും ഒന്നിപ്പിച്ച് സ്‌നേഹത്തിന്റെ സമൂഹം കെട്ടിപ്പടുക്കുകയാണ് ഞങ്ങളുടെ ലക്ഷ്യം'-ലവ് കമാന്‍ഡോസ് ചെയര്‍മാന്‍ സഞ്ജയ് സച്‌ദേവ് പറയുന്നു.

ഡല്‍ഹിയിലെ പഹര്‍ഗഞ്ജ് പ്രദേശത്താണ് ഇവരുടെ ഓഫീസ്. സ്‌നേഹിച്ച് വിവാഹം കഴിക്കുന്നവരെ രക്ഷിതാക്കളുടെയും കുടുംബാംഗങ്ങളുടെയും പോലീസിന്റെയും പീഡനങ്ങളില്‍നിന്നും രക്ഷിച്ച് അഭയം നല്‍കി സ്വതന്ത്രമായി വിവാഹം കഴിക്കാന്‍ സൗകര്യമൊരുക്കുമെന്നും സംഘടന അവകാശപ്പെടുന്നു.

2010 ജൂലായില്‍ ഡല്‍ഹി സ്വദേശികളായ കമിതാക്കളുടെ രക്ഷക്കായാണ് സംഘടന തുടങ്ങിയത്. അന്ന് പോലീസ് കള്ളക്കേസില്‍ കുടുക്കിയ യുവാവിനെ തങ്ങള്‍ രക്ഷിച്ചതായി സച്‌ദേവ് അവകാശപ്പെട്ടു. ഫണ്ടിന്റെ അപര്യാപ്തതയിലും അഭയകേന്ദ്രത്തില്‍ താത്കാലിക ഓഫീസ് തുറന്നു.

പോലീസില്‍നിന്നും മറ്റ് സംഘടനകളില്‍ നിന്നും ഇപ്പോഴും ഭീഷണികളുണ്ടാവാറുണ്ട്. അതിനാല്‍ ഇടയ്ക്കിടെ ഓഫീസും പ്രവര്‍ത്തന മേഖലയും മാറ്റിക്കൊണ്ടിരിക്കുമെന്നും സച്‌ദേവ് പറഞ്ഞു.
ഇന്ന് 12 നഗരങ്ങളിലായി ഇന്ന് സംഘടനയ്ക്ക് താത്കാലികകേന്ദ്രങ്ങളുണ്ട്. രണ്ട് ഹെല്‍പ്ലൈന്‍ നമ്പറുകളുമുണ്ട്. ഈ നമ്പറുകളിലേക്ക് ദിനംപ്രതി നിരവധി വിളികളാണ് സഹായമഭ്യര്‍ഥിച്ച് വരാറുള്ളതെന്നും സച്‌ദേവ് പറഞ്ഞു.

Post a Comment

0 Comments