ന്യൂഡല്‍ഹി: 'ലജ്ജ' എന്ന തന്റെ നോവലില്‍ ഇസ്ലാം മതത്തെ വിമര്‍ശിച്ചിട്ടില്ലെന്ന് ബംഗ്ലൂദേശ് എഴുത്തുകാരി തസ്ലീമ നസ്‌റീന്‍. മാനവികതയും സ്‌നേഹവും ആണ് നോവലിന്റെ കാമ്പ്-ലജ്ജയുടെ ഇംഗ്ലീഷ് പരിഭാഷയുടെ 20-ാം വാര്‍ഷികപ്പതിപ്പിനെഴുതിയ ആമുഖത്തില്‍ അവര്‍ പറഞ്ഞു. പലരും കരുതുംപോലെ 'ലജ്ജ'യല്ല ബംഗ്ലാദേശിലെ യാഥാസ്ഥിതിക മത പുരോഹിതന്മാരെ പ്രകോപിപ്പിച്ചതെന്നും തന്റെ മറ്റ് കൃതികളിലെ വിമര്‍ശനങ്ങളാണ് ഫത്വയ്ക്ക് കാരണമെന്നും തസ്ലീമ വ്യക്തമാക്കി.
മതത്തിന്റെ പേരിലുള്ള ഹിംസയ്ക്കും വിദ്വേഷത്തിനും കൊലയ്ക്കുമെതിരെയുള്ള പ്രതിഷേധമാണ് 'ലജ്ജ'. അത്തരം സംഭവങ്ങള്‍ ലോകത്ത് തുടരുവോളം നോവല്‍ പ്രസക്തമാണ്- അവര്‍ പറഞ്ഞു. 1993-ല്‍ പുറത്തിറങ്ങിയ ഉടന്‍ ബംഗ്ലാദേശ് നിരോധിച്ച പുസ്തകം ലോകത്തിന്റെ മറ്റ് ഭാഗങ്ങളില്‍ ഏറ്റവും അധികം വിറ്റൊഴിഞ്ഞ കൃതികളിലൊന്നാണ്. മതതീവ്രവാദികളുടെ വധഭീഷണിയെ തുടര്‍ന്ന് 1994 മുതല്‍ ഇന്ത്യയില്‍ കഴിയുകയാണ് തസ്ലീമ.

0 Comments