Thursday, 2 January 2020

വീട്ടിൽക്കയറി 20 പവൻ മോഷ്ടിച്ച കേസ്: പ്രതി പിടിയിൽ

കൊളത്തൂർ: കുറുവയിൽ വീടിന്റെ പൂട്ടുതകർത്ത് 20 പവൻ കവർന്ന കേസിലെ പ്രതിയെ പൊലീസ് അറസ്‌റ്റ് ചെയ്‌തു. പെരിന്തൽമണ്ണ മുള്ള്യാകുർശി സ്വദേശി പന്തലാഞ്ചേരി ശിഹാബുദ്ദീൻ(42) ആണ് പിടിയിലായത്. കഴിഞ്ഞ 19ന് വറ്റല്ലൂർ സ്‌കൂൾ പടിയിലെ കളത്തിൽത്തൊടി ഷബീറലിയുടെ വീടിന്റെ പൂട്ടു തകർത്ത് 2 അലമാരകളിലായി സൂക്ഷിച്ച ആഭരണങ്ങളാണ് കവർന്നത്. വീട്ടുകാർ ബന്ധുവീട്ടിൽ മരണാനന്തരച്ചടങ്ങിൽ പങ്കെടുക്കാനായി പുറത്തുപോയ വൈകിട്ട് 6 10നും ഇടയ്‌ക്കായിരുന്നു മോഷണം. പെരിന്തൽമണ്ണ എഎസ്‌പി രീഷ്‌മ രമേശൻ, കൊളത്തൂർ സിഐ മധു എന്നിവരുടെ നേതൃത്വത്തിൽ അന്വേഷണ സംഘം രൂപീകരിച്ചിരുന്നു.

SHARE THIS

Author:

0 التعليقات: