Thursday, 2 January 2020

അർണവ് ഉമേഷ്‌: 2020 ൽ മെഡിക്കൽ കോളജിൽ പിറന്ന ആദ്യ ശിശു

കോഴിക്കോട്: 2020ലെ പുതുവർഷ പുലരിയിൽ മെഡിക്കൽ കോളജിൽ ആദ്യം പിറന്ന ശിശു 'അർണവ് ഉമേഷ്‌. 2020 പിറന്ന് അര മണിക്കൂറിന് ശേഷം 12-33ന് ആയിരുന്നു അർണവ് ഉമേഷിന്റെ ജനനം. ഐക്കരപ്പടി കളപ്പുറത്ത് ഉമേഷിന്റെ ഭാര്യ ലക്ഷ്മിയാണ് മെഡിക്കൽ കോളജ് മാതൃ ശിശു കേന്ദ്രത്തിൽ പുതുവർഷത്തിലെ ആദ്യ കുഞ്ഞിന് ജന്മം നൽകിയത്.
കഴിഞ്ഞ 27നാണ് ലക്ഷ്മിയെ മാതൃശിശു കേന്ദ്രത്തിൽ പ്രവേശിപ്പിച്ചത്. 5 വയസ്സ് പ്രായമുള്ള ഒരു മകൻ കൂടിയുണ്ട് ലക്ഷ്മി– ഉമേഷ്‌ ദമ്പതികൾക്ക്. സുഖപ്രസവമായിരുന്നെന്നും അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു എന്നും ഉമേഷ്‌ പറഞ്ഞു. പുതുവർഷത്തിലെ ആദ്യ കുഞ്ഞിനെ കാണാൻ ആശുപത്രി സൂപ്രണ്ട് സി. ശ്രീകുമാർ വാർഡിലെത്തി.
കോട്ടപ്പറമ്പ് സ്ത്രീകളുടെയും കുട്ടികളുടെയും സർക്കാർ ആശുപത്രിയിൽ‌ പുതുവത്സരത്തിൽ ആദ്യ കുഞ്ഞുപിറന്നത് 1 മണി കഴിഞ്ഞ് 1 മിനിറ്റിന്. ചാലിയം സ്വദേശി പി.കെ.ഹുസൈന്റെ ഭാര്യ ആലിയ മോളാണ് പെൺകുഞ്ഞിനെ പ്രസവിച്ചത്. ഗവ. ജനറൽ (ബീച്ച്) ആശുപത്രിയിൽ ഉച്ചയ്ക്ക് 2.15ന് പന്തീരങ്കാവ് നടുവിൽകണ്ടി ജീനീഷിന്റെ ഭാര്യ അപർണ പെൺകുഞ്ഞിനെ പ്രസവിച്ചു.

SHARE THIS

Author:

0 التعليقات: