കുവൈത്ത് സിറ്റി: കുവൈത്തിലേക്ക് ഗാര്‍ഹിക തൊഴിലാളികളെ അയക്കുന്നതിനു ഫിലിപ്പീന്‍സ് സര്‍ക്കാര്‍ ഭാഗികമായ നിരോധനം ഏര്‍പ്പെടുത്തി.
കഴിഞ്ഞയാഴ്ച കുവൈത്തില്‍ ഒരു ഫിലിപ്പീനി വീട്ടു ജോലിക്കാരി കൊല്ലപ്പെട്ട സാഹചര്യത്തിലാണു ഇത്തരമൊരു തീരുമാനമെന്ന് ഫിലിപ്പീന്‍ തൊഴില്‍ മന്ത്രി സില്‍വെസ്‌ട്രെ ബെല്ലോ വ്യക്തമാക്കി.
കൊല്ലപ്പെട്ട തൊഴിലാളിയെ കുവൈത്തിലേക്ക് അയച്ച ഫിലിപ്പീന്‍ എംപ്ലോയ്‌മെന്റ് ഏജന്‍സി എന്ന സ്ഥാപനത്തിന്റെ ലൈസന്‍സ് റദ്ദാക്കാനും ഫിലിപ്പീന്‍ സര്‍ക്കാര്‍ തീരുമാനിച്ചു.
കൊല്ലപ്പെട്ട വനിത മാസങ്ങള്‍ക്ക് മുമ്പ് തന്നെ സ്വദേശത്തേക്ക് മടക്കി അയക്കണമെന്ന് ഏജന്‍സിയോട് അഭ്യര്‍ഥിച്ചിരുന്നു. എന്നാല്‍, തൊഴിലാളിയുടെ അഭ്യര്‍ഥനയില്‍ നടപടിയെടുക്കുന്നതില്‍ ഏജന്‍സി വീഴ്ച വരുത്തിയതിനെ തുടര്‍ന്നാണു നടപടിയെന്നും മന്ത്രി കൂട്ടി ചേര്‍ത്തു.
വിദഗ്ധരും പ്രഫഷണല്‍ തൊഴിലാളികളുമൊഴികെയുള്ള പുതിയ വീട്ടുജോലിക്കാരെ കുവൈത്തിലേക്ക് അയയ്ക്കുന്നതിനാകും നിരോധനം ബാധകമാക്കുകയെന്നും ബെല്ലോ വ്യക്തമാക്കി.
0 التعليقات: