tea

Entertainment

Editors Choice

3/recent/post-list

Entertainment

Entertainment



Latest Posts

Samakalikam Vartha

Most Popular

പെരുന്നാളിന് പോത്തിനെ അറുക്കാന്‍ ശ്രമിച്ചെന്ന് ആരോപണം;ഹരിയാനയില്‍ റോഹിന്‍ഗ്യകള്‍ക്ക് നേരെ ആക്രമണം

ന്യൂഡല്‍ഹി: ബലി പെരുന്നാളിന് പോത്തിനെ അറുക്കാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് ഹരിയാനയില്‍ റോഹിന്‍ഗ്യകകള്‍ക്ക് നേരെ ആക്രമണം. ഹരിയാനയിലെ മുജേരി ഗ്രാമത്തില്‍ താമസിക്കുന്ന റോഹിന്‍ഗ്യകളെയാണ് ഒരുസംഘമാളുകള്‍ ആക്രമിച്ചത്.
തങ്ങളുടെ താമസസ്ഥലത്ത് ഉണ്ടായിരുന്ന രണ്ട് പോത്തുകളെ ഒരുസംഘം ആളുകള്‍ കടത്തികൊണ്ടുപോകാന്‍ ശ്രമിക്കുകയായിരുന്നു. എന്നാല്‍, പോത്തുകളെ ബലിപെരുന്നാളിനായി കൊണ്ടുവന്നതാണെന്നു പറഞ്ഞ് തങ്ങള്‍ അവരെ തടഞ്ഞു. ഇതേതുടര്‍ന്ന്, മൃഗങ്ങളെ കശാപ്പ് ചെയ്യാന്‍ അനുവദിക്കില്ലെന്നും എന്തുവിലകൊടുത്തും അത് തടയുമെന്നും അവര്‍ ഭീഷണിപ്പെടുത്തിയതായും റോഹിന്‍ഗ്യന്‍ മുസ്‌ലിമായ സാക്കിര്‍ അഹമ്മദ് പറഞ്ഞു. അവരുടെ ഭീഷണി ഭയന്ന് തങ്ങള്‍ പോത്തുകളെ ചന്തയില്‍ കൊണ്ടുപോയി വില്‍ക്കാമെന്ന് സമ്മതിച്ചു. പിന്നീട് പോത്തുകളെ ചന്തയിലേക്ക് കൊണ്ടുപോകും വഴി ഇരുപതോളം വരുന്ന സംഘമെത്തി തങ്ങളെ മര്‍ദ്ദിക്കുകയായിരുന്നു. ഇക്കാര്യം പോലീസില്‍ അറിയിച്ചാല്‍ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയതായും റോഹിന്‍ഗ്യകള്‍ പറഞ്ഞു. ഇവരുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പോലീസ് കേസെടുത്തു.

Post a Comment

0 Comments