ന്യൂഡൽഹി: ഉത്തർപ്രദേശിലെ അയോധ്യയിൽ രാമക്ഷേത്രം നിർമിക്കുമെന്ന് ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ ഗിരിരാജ് സിംഗ്. യുപി മുഖ്യമന്ത്രി അഖിലേഷ് യാദവും കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയും രാമക്ഷേത്രം പാക്കിസ്ഥാനിലോ ബംഗ്ലാദേശിലോ, എവിടെയാണ് നിർമിക്കുന്നതെന്ന് പറയണമെന്നും ഗിരിജ് സിംഗ് പറഞ്ഞു. രാമക്ഷേത്രം നിർമിക്കുകതന്നെ ചെയ്യും. ഇന്ത്യയിൽ തന്നെ നിർമിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കോൺഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധിക്ക് അച്ചാ ദിൻ വന്നത് കാണാൻ കഴിയുന്നില്ല. എന്നാൽ 1.5 കോടി വനിതകൾ, പാചകവാത സിലണ്ടർ ജീവിതത്തിൽ ഇതിനുമുന്പ് ഒരിക്കൽപോലും കണ്ടിട്ടില്ലാത്ത ഇപ്പോൾ മാത്രം ലഭ്യമായ സ്ത്രീകൾ, അവർക്ക് അച്ചാ ദിൻ കാണാൻ കഴിയുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

0 Comments