കാലിക്കടവ്: (2020 Jan 18, Samakalikam Vartha)യുവാക്കളുടെ കര്‍മ്മശേഷി കായിക വികസ നത്തിനത്തിലൂടെ ഉപയോപ്പെടുത്തുക എന്ന സന്ദേശമുയര്‍ത്തി ലോക സൈക്കിള്‍ ദിനത്തോടനുബന്ധിച്ചു ഇന്ന് ഇന്ത്യയിലെ എല്ലാ സംസ്ഥാന ജില്ലാ ബ്ലോക്ക് ആസ്ഥാനങ്ങളില്‍ നെഹ്‌റു യുവകേന്ദ്രയുടെ സഹകരണത്തോടെ സൈക്കിള്‍ റാലിയും പൊതു യോഗവും നടന്നു. കാസര്‍കോട് നെഹ്‌റു യുവകേന്ദ്ര യുടെ ആഭിമുഖ്യത്തില്‍ നീലേശ്വരം ബ്ലോക്കില്‍ പരിപാടി സംഘടിപ്പിച്ചു. തൃക്കരിപ്പൂര്‍ ബസ് സ്റ്റാന്‍ഡില്‍ സംഘടിപ്പിച്ച സൈക്കിള്‍ റാലിക്ക് പടന്ന ഐഡിയല്‍ ചാരിറ്റബിള്‍ സൊസൈറ്റിയും ജനമൈത്രി പോലീസ്, തൃക്കരിപ്പൂര്‍ ജി.വിഎച്ച്.എസ്.എസ് സ്റ്റുഡന്റ് പോലീസും, കാസര്‍കോടു പെടല്ലേഴ്‌സും നേതൃത്വം നല്‍കി. പരിപാടി തൃക്കരിപ്പൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് വിപി ഫൗസിയ ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റര്‍. പി.ടി വിജയന്‍ അധ്യക്ഷത വഹിച്ചു. പടന്ന ഷറഫ് കോളേജ് മാനേജര്‍ പി.കെ.സി അബ്ദുല്‍ സമദ് ഹാജി, സ്റ്റുഡന്റസ് പോലീസ് ഓഫീസര്‍ മധു. ശരീഫ് സി, കെഎംസി താജുദ്ധീന്‍ എന്നിവര്‍ പ്രസംഗിച്ചു. നൂറോളം യുവാക്കള്‍ പങ്കെടുത്ത സൈക്കിള്‍ റാലി തൃക്കരിപ്പൂര്‍ ബസ് സ്റ്റാന്‍ഡില്‍ നിന്ന് ആരംഭിച്ച് കാലിക്കടവില്‍ സമാപിച്ചു. സമാപന പരിപാടി പിലിക്കോട് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ്. പി ഷൈലജ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ വിപി. രാജീവന്‍ അധ്യക്ഷത വഹിച്ചു ജന മൈത്രി പോലീസ് ഓഫീസര്‍ കെ വി. പ്രദീപന്‍, എ. സുരേശന്‍. ഹെഡ്മാസ്റ്റര്‍ വിജയന്‍ എസ്.പി.സി ഇന്‍ ചാര്‍ജ് ഓഫീസര്‍ മധു, കെ.എം.സി താജുദ്ധീന്‍, സി ശരീഫ്, ടി എം സി. ഇബ്രാഹിം, മുഹമ്മദ് താജ് കല്ലായി, ഖാലിദ് ഓരിമുക്ക്, എം ടി പി. മുസ്തഫ എന്നിവര്‍ പ്രസംഗിച്ചു.
0 Comments