തൃക്കരിപ്പൂര്‍: (2020 Jan 19, Samakalikam Vartha)സി.പി.എം സംസ്ഥാന കമ്മിറ്റി തീരുമാനപ്രകാരം ഉദിനൂര്‍ ലോക്കലില്‍ നിര്‍മ്മിക്കുന്ന സ്‌നേഹ വീട് നിര്‍മ്മാണത്തിന് തുടക്കമായി. സമൂഹത്തില്‍ അവശത അനുഭവിച്ചുകൊണ്ടിരിക്കുന്ന ജനങ്ങളുടെ പ്രയാസങ്ങള്‍ക്ക് തെല്ലെങ്കിലും പരിഹാരം കാണുക എന്ന ലക്ഷ്യത്തോടെ ഉദിനൂര്‍ തടിയന്‍ കൊവ്വലിലെ കെ വി വത്സലക്കാണ് വീട് നിര്‍മ്മിച്ച് നല്‍കുന്നത്. വീടിന്റെ ശിലാസ്ഥാപന കര്‍മ്മം ചെറുവത്തൂര്‍ ഏരിയാ സെക്രട്ടറി കെ സുധാകരന്‍ നിര്‍വ്വഹിച്ചു. യോഗത്തില്‍ നിര്‍മ്മാണ കമ്മിറ്റി ചെയര്‍മാന്‍ വി ശിവദാസ് അധ്യക്ഷത വഹിച്ചു. വി.വി ബാബുരാജ്, പി കുഞ്ഞിക്കണ്ണന്‍, സി.ടി കൃഷ്ണന്‍, പി.കുഞ്ഞി രാമന്‍ എന്നിവര്‍ ഫണ്ട് കൈമാറി. കെ മുരളി മാസ്റ്റര്‍, സി കുഞ്ഞികൃഷ്ണന്‍ മാസ്റ്റര്‍, പി.സി സുബൈദ, എം സുമേഷ്, വാര്‍ഡ് മെമ്പര്‍ പി.പി കുഞ്ഞികൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. കണ്‍വീനര്‍ എം സുമതി സ്വാഗതവും ജോ: കണ്‍വീനര്‍ കെ.പി രമേശന്‍ നന്ദിയും പറഞ്ഞു.
0 Comments