കാസര്‍കോട്: (2020 Jan 19, Samakalikam Vartha)നെല്ലിക്കുന്ന് തങ്ങള്‍ ഉപ്പാപ്പ ഉറൂസിന് കൊടി ഉയരാന്‍ ഇനി രണ്ട് ദിവസം മാത്രം ബാക്കിയിരിക്കെ നെല്ലിക്കുന്ന് പ്രദേശങ്ങളിലെ ക്ഷേത്രങ്ങളില്‍ ഉറൂസ് കമ്മിറ്റി ജനറല്‍ സെക്രട്ടറി എന്‍.എ.നെല്ലിക്കുന്ന് എം.എല്‍ എ യും ഭാരവാഹികളും ഉറൂസിന് ക്ഷണവുമായി എത്തി. ഞായറാഴ്ച്ച വൈകിട്ട് ആറോടെ നെല്ലിക്കുന്ന് കടപ്പുറം കുറംബാ ഭഗവതി ക്ഷേത്ര ഓഫീസിലാണ് ആദ്യം എത്തിയത്. ക്ഷേത്ര കമ്മിറ്റി ഭാരവാഹികള്‍ സ്‌നേപൂര്‍വ്വം സ്വീകരിച്ചു. തുടര്‍ന്ന് നെല്ലിക്കുന്ന് ചീരുംബ ഭഗവതി ക്ഷേത്രത്തിലും നെല്ലിക്കുന്ന് കോമറാടി ദൈവസ്ഥാനത്തും എത്തി. ഇവിടെയും ഭാരവാഹികളെ സ്‌നേഹപൂര്‍വ്വം സ്വീകരിച്ചു. ജമാഅത്ത് കമ്മിറ്റി പ്രസിഡന്റ് കുഞ്ഞാമു തൈവളപ്പ്, ഉറൂസ് കമ്മിറ്റി പ്രസിഡന്റ് എന്‍.കെ.അബ്ദുല്‍ റഹ്മാന്‍, ട്രഷറര്‍ എന്‍.എ.ഹമീദ് നെല്ലിക്കുന്ന്, ഉറുസ് കമ്മിറ്റി ക്യാപ്റ്റന്‍ കട്ടപ്പണി കുഞ്ഞാമു, കോര്‍ ജനറല്‍ സെക്രട്ടറി അബ്ദു തൈവളപ്പ്, പ്രചരണ വിഭാഗം കമ്മിറ്റി ചെയര്‍മാന്‍ ഷാഫി തെരുവത്ത് എന്നിവര്‍ സംബന്ധിച്ചു. മതമൈത്രിക്ക് ഏറേ പേരുകേട്ട തങ്ങള്‍ ഉപ്പാപ്പ ഉറൂസിനെ വരവേല്‍ക്കാന്‍ നാടും നഗരവും ഒരുങ്ങി. ബീച്ച് റോഡ്, പളളം റോഡ് എന്നിവിടങ്ങളില്‍ കൂറ്റന്‍ കമാനങ്ങള്‍ ഉയര്‍ന്നു കഴിഞ്ഞു.
0 Comments