മംഗളൂരു: (2020 Jan 20, Samakalikam Vartha)നേത്രാവതി പുഴയില്‍ ബോട്ട് മറിഞ്ഞ് കാസര്‍കോട് സ്വദേശിനിയായ വിദ്യാര്‍ത്ഥിനി മരിച്ചു. മഞ്ചേശ്വരം മിയാപ്പദവിലെ റെനിത (18) ആണ് മരിച്ചത്. മംഗളൂരു മിലാഗ്രസ് കോളജിലെ അവസാന വര്‍ഷ കൊമേഴ്‌സ് വിദ്യാര്‍ത്ഥിനിയാണ്. ഞായറാഴ്ച വൈകീട്ട് നാലോടെയാണ് സംഭവം. റെനിതയും മറ്റു അഞ്ചു വിദ്യാര്‍ത്ഥിനികളും സുഹൃത്തിന്റെ വീടായ ഉള്ളാള്‍ ഉള്ള്യ ഹോഗെയിലെത്തിയതായിരുന്നു. ഉച്ചയ്ക്ക് ഊണ്‍ കഴിച്ച ശേഷം വിദ്യാര്‍ത്ഥിനികള്‍ സുഹൃത്തിന്റെ പിതാവ് ജോര്‍ജിനോട് ബോട്ടില്‍ കൊണ്ടുപോകാന്‍ ആവശ്യപ്പെട്ടിരുന്നു. ഇതേ തുടര്‍ന്ന് ബോട്ട് യാത്ര നിശ്ചയിക്കുകയായിരുന്നു. ബോട്ട് യാത്രക്കിടേ വീശിയടിച്ച ചുഴലിക്കാറ്റില്‍ ബോട്ട് മറിഞ്ഞു. ബോട്ടിലുള്ളവരെല്ലാം പുഴയില്‍ വീണു. സംഭവം കണ്ട പരിസരവാസികള്‍ ഉടന്‍ എല്ലാവരും കരക്കെത്തിച്ച് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും റെനിത മരിച്ചു. രക്ഷപ്പെട്ട രണ്ടുകുട്ടികളുടെ നില ഗുരുതരമാണ്.
0 Comments