കാസര്‍കോട്: ബുധനാഴ്ച നടക്കുന്ന ദേശീയ പണിമുടക്കിന് ഐക്യദാര്‍ഡ്യവുമായി കേരള പത്രപ്രവര്‍ത്തക യൂണിയന്റെ നേതൃത്വത്തില്‍ കാസര്‍കോട്ട് മാധ്യമപ്രവര്‍ത്തകര്‍ പ്രകടനം നടത്തി.
കാസര്‍കോട് പ്രസ് ക്ലബ്ബില്‍ നിന്ന് ആരംഭിച്ച പ്രകടനം ഹെഡ് പോസ്‌റ്റോഫീസില്‍ അവസാനിച്ചു. തുടര്‍ന്ന് നടന്ന യോഗത്തില്‍ പ്രസ് ക്ലബ്ബ് പ്രസിഡണ്ട് മുഹമ്മദ് ഹാഷിം സെക്രട്ടറി കെ.വി പത്മേഷ് തുടങ്ങിയവര്‍ സംസാരിച്ചു.
ജയകൃഷ്ണന്‍ നരിക്കുട്ടി, രവീന്ദ്രന്‍ രാവണേശ്വരം, അബ്ദുള്‍ റഹ്മാന്‍ ആലൂര്‍, കെ.കെ അനീഷ്, പ്രദീപ് നാരായണന്‍, ജിതേന്ദ്ര, ടി കെ ജോഷി, ഷാഫി തെരുവത്ത് തുടങ്ങിയവര്‍ പ്രകടനത്തിന് നേതൃത്വം നല്‍കി.
0 Comments