കാസര്‍കോട്: കളിയിക്കാവിള എഎസ്‌ഐയുടെ കൊലപാതകക്കേസിലെ പ്രതികള്‍ കര്‍ണാടകയില്‍ നിന്ന് പിടിയില്‍. പ്രതികളായ അബ്ദുള്‍ ഷമീം, തൗഫിക്ക് എന്നിവരെ ഉഡുപ്പിയില്‍ നിന്നാണ് പൊലീസ് പിടികൂടിയത്.
ബുധനാഴ്ച രാത്രി 10.30ഓടെയായിരുന്നു ചെക്ക് പോസ്റ്റ് എഎസ്‌ഐയായ മാര്‍ത്താണ്ഡം സ്വദേശി വില്‍സണെ ബൈക്കിലെത്തിയ രണ്ട് പ്രതികളും ചേര്‍ന്ന് വെടിവെച്ചത്. തലയില്‍ തൊപ്പി ധരിച്ചെത്തിയ സംഘം ഓടിയെത്തി വില്‍സണിന്റെ തലയ്ക്ക് വെടിയുതിര്‍ക്കുകയായിരുന്നു. തൊട്ടടുത്തുള്ള ഒരു വ്യാപാരസ്ഥാപനത്തിലെ സി.സി.ടി.വി പരിശോധിച്ചപ്പോഴാണ് ഇതിന്റെ ദൃശ്യങ്ങള്‍ ലഭിച്ചത്.

0 Comments