കണ്ണൂര്‍: നീലേശ്വരം സ്വദേശിനി വളപട്ടണത്ത് ബൈക്കപകടത്തില്‍ മരിച്ചു. മന്നന്‍പുറത്ത് കാവിന്റെ സമീപം തെക്കേ ഇല്ലത്ത് പ്രഭാവതി (56) ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ വളപട്ടണത്തെ വീടിന് സമീപത്തെ ക്ഷേത്രത്തില്‍ പോയി വരുമ്പോള്‍ അമിത വേഗതയില്‍ വന്ന ബൈക്ക് ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഉടനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചയെങ്കിലും മരണപ്പെട്ടു. വളപട്ടണം പാലിയേറ്റീവ് കെയര്‍ നഴ്‌സ് ആയി ജോലിചെയ്തുവരികയായിരുന്നു. മന്നന്‍ പുറത്ത് കാവ് മൂത്ത പിടാരാര്‍ വാസുദേവ മൂത്ത പിടാരാറുടെയും സുഭദ്രാമ്മയുടെയും മകള്‍ ആണ്. മക്കള്‍: പ്രവീണ, പ്രസീത. മരുമക്കള്‍: സന്തോഷ്, ഉണ്ണികൃഷ്ണന്‍
സഹോദരങ്ങള്‍: രാധാകൃഷ്ണന്‍, ശശിധരന്‍, പ്രഭാകരന്‍, പത്മാവതി
സഹോദരങ്ങള്‍: രാധാകൃഷ്ണന്‍, ശശിധരന്‍, പ്രഭാകരന്‍, പത്മാവതി
0 التعليقات: