കണ്ണൂര്‍: സംസ്ഥാന പുരസ്‌കാര നിറവില്‍ രുധിരസേന കാസര്‍കോട്. ഈ വര്‍ഷത്തെ ഏറ്റവും നല്ല രക്തദാന സംഘടനക്കുള്ള പുരസ്‌കാരമാണ് രുധിര സേനക്ക് ലഭിച്ചത്. കണ്ണൂരില്‍ നടന്ന ചടങ്ങില്‍ ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചറില്‍ നിന്നും രുധിരസേന പ്രസിഡന്റ രാജീവന്‍, സെക്രട്ടറി സുധി കൃഷ്ണന്‍ ആറാട്ടുകടവ് എന്നിവര്‍ ചേര്‍ന്ന് പുരസ്‌കാരം ഏറ്റുവാങ്ങി. രുധിരസേന ഭാരവാഹികളായ രാഹുല്‍ കാടകം, രാജീവന്‍ കാടകം എന്നിവരും ചടങ്ങില്‍ പങ്കെടുത്തു. അതാതു വര്‍ഷങ്ങളിലെ മികവു കണക്കാക്കി 'കസാക്ക് ' നല്‍കുന്നതാണ് ഈ പുരസ്‌കാരം. ഏറ്റവും കൂടുതല്‍ രക്തദാതാക്കളെ സംഘടിപ്പിക്കുക , ബോധവല്‍ക്കരണവും ക്യാമ്പുകളും സംഘടിപ്പിക്കുക തുടങ്ങിയവയെല്ലാം മാനദണ്ഡമാക്കിയാണ് രുധിരസേനയെ തിരഞ്ഞെടുത്തത്.കഴിഞ്ഞ വര്‍ഷമാണ് രക്തദാനം എന്ന ആശയത്തില്‍ രുധിര സേന പിറവിയെടുത്തത്. മുഴുവന്‍ സമയവും സന്നദ്ധ രക്തദാന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവരാണ് രുധിരസേനയിലെ വളണ്ടിയര്‍മാര്‍. കോളജ് വിദ്യാര്‍ഥികള്‍ മുതല്‍ സര്‍ക്കാര്‍ ജീവനക്കാരും തൊഴിലാളികളും വരെ രുധിര സേനയിലെ അംഗങ്ങളാണ്.

0 Comments