വെള്ളരിക്കുണ്ട്: റോഡുസുരക്ഷാ വാരത്തിന്റെ ഭാഗമായി വെള്ളരിക്കുണ്ട് സബ് ഓഫീസിന്റെ നേതൃത്വത്തില്‍ സുരക്ഷാ സന്ദേശവുമായി ആലാമിക്കളി പര്യടനം നടത്തി. ചിറ്റാരിക്കാല്‍ തോമാപുരം ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശാന്തമ്മ ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ ടോം ജോസ് അധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ്സ് തരേസ സി വി, എം വി.ഐ.എം വിജയന്‍, അസി.എം.വി.ഐ സാജു വി.ജെ എന്നിവര്‍ സംസാരിച്ചു. ഒഴിഞ്ഞവളപ്പ് റെഡ് സ്റ്റാര്‍ ക്ലബ് പ്രവര്‍ത്തകര്‍ ആണ് ആലാമിക്കളി അവതരിപ്പിച്ചത്. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ വിജയന്‍ രചന നിര്‍വഹിച്ചു. തുടര്‍ന്ന് എളേരിത്തട്ട് ഗവണ്‍മെന്റ് കോളേജ്, വെള്ളരിക്കുണ്ട് ടൗണ്‍, സെന്റ് ജൂഡ് സ്‌കൂള്‍, രാജപുരം സെന്റ് പയസ് കോളേജ് എന്നിവിടങ്ങളില്‍ പരിപാടി അവതരിപ്പിച്ച് കാഞ്ഞങ്ങാട് സമാപിക്കും.

0 Comments