കരിവെള്ളൂര്‍: (2020 Jan 26, Samakalikam Vartha)ഒരു കൂട്ടം യുവാക്കളുടെ കൂട്ടായ്മയായ ' കുണിയന്‍ മാതൃകാ പുരുഷ സംഘത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധേയമാകുന്നു. കാര്‍ഷിക രംഗത്തേക്കുള്ള ചുവടുവയ്പിന്റെ ആദ്യഘട്ടമെന്ന നിലയില്‍ മാതൃകാ പച്ചക്കറിത്തോട്ടം ആരംഭിച്ചു. പച്ചക്കറി നടീല്‍ കരിവെള്ളൂര്‍ കൃഷി ഓഫീസര്‍ ജയരാജന്‍ പച്ചക്കറിത്തൈ നട്ട് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് മെമ്പര്‍ കെ സഹദേവന്‍ അധ്യക്ഷനായി. മുന്‍കൃഷി ഓഫീസര്‍ എം കുഞ്ഞപ്പന്‍ സംസാരിച്ചു. സുരേശന്‍ തീക്കടി, പി മധു, കീനേരി ബാലകൃഷ്ണന്‍, രഞ്ജിത്ത് എം.വി എന്നിവര്‍ തൈ നടീലിന് നേതൃത്വം നല്‍കി. സംഘം മെമ്പര്‍മരും പൊതുജനങ്ങളും ചടങ്ങില്‍ പങ്കെടുത്തു.
0 Comments