tea

Entertainment

Editors Choice

3/recent/post-list

Entertainment

Entertainment



Latest Posts

Samakalikam Vartha

Most Popular

നീലേശ്വരം ജെ.സി.ഐ ജില്ലാതല ക്വിസ് മത്സരം സംഘടിപ്പിച്ചു

നീലേശ്വരം: (2020 Jan 27, Samakalikam Vartha)റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി നീലേശ്വരം ജേസീസ്, ജേസീസ് ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ എന്നിവ സംയുക്തമായി ജില്ലയിലെ വിദ്യാര്‍ഥികള്‍ക്കായി നടത്തിയ 'ലിറ്റില്‍ മാസ്റ്റര്‍' ക്വിസ് മത്സരത്തില്‍ എല്‍.പി വിഭാഗത്തില്‍ സെന്റ് പോള്‍സ് എ.യു.പി.എസ് തൃക്കരിപ്പൂരും യു.പി വിഭാഗത്തില്‍ എ. സി.കെ.എം.യു.പി സ്‌കൂള്‍ മേലാംകോട്ടും ജേതാക്കളായി. നഗരസഭ ചെയര്‍മാന്‍ പ്രഫ. കെ.പി. ജയരാജന്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് പ്രവീണ്‍ മേച്ചേരി അദ്ധ്യക്ഷത വഹിച്ചു. മുന്‍ പ്രസിഡന്റ് പി.കെ. ദീപേഷ്, പി.ടി.എ പ്രസിഡന്റ് പ്രമോദ് കെ.റാം, പ്രധാനാദ്ധ്യാപിക കെ.വി.ബിന്ദു എന്നിവര്‍ സംസാരിച്ചു.
പ്രോഗ്രാം ഡയറക്ടര്‍ കെ.പി.ഷൈബുമോന്‍ സ്വാഗതവും സെക്രട്ടറി ഡോ. പി.രതീഷ് നന്ദിയും പറഞ്ഞു. കെ. ഗിരീഷ് കുമാര്‍ മത്സരം നിയന്ത്രിച്ചു.
വിജയികള്‍, യു.പി. വിഭാഗം: ഒന്നാം സ്ഥാനം: ശ്രീനന്ദന്‍ കെ രാജ്, പി.ആയുഷ്. (എ.സി.കെ.എന്‍.എസ് ജി.യു.പി.എസ് മേലാംകോട്ട്), രണ്ടാം സ്ഥാനം: എം.അശ്വിന്‍, കെ.പി.വിസ്മയ (എസ്.ആര്‍.എം.ജി.യു. പി.സ്‌കൂള്‍, രാംനഗര്‍, കാഞ്ഞങ്ങാട്), മൂന്നാംസ്ഥാനം: ആര്‍ദ്ര, അനവദ്യ ജി.എച്ച്.എസ്.എസ്, ചായ്യോത്ത്)
എല്‍.പി.വിഭാഗം: ഒന്നാം സ്ഥാനം: സൂര്യ തേജ്, ശ്രേയ സുബിന്‍ (സെന്റ് പോള്‍സ് എ.യു.പി.എസ്, തൃക്കരിപ്പൂര്‍), രണ്ടാം സ്ഥാനം: ശിഖ, സരയൂ ജി.എച്ച്.എസ്, കൂളിയാട്), മൂന്നാംസ്ഥാനം: പി.അശ്വതി, നവനീത് കൃഷ്ണ, ജി.എല്‍.പി.എസ്, കയ്യൂര്‍) എന്നിവര്‍ ജേതാക്കളായി.

Post a Comment

0 Comments