ചെര്‍ക്കള: (2020 Jan 27, Samakalikam Vartha)ചെങ്കള പ്രാഥമികആരോഗ്യ കേന്ദ്രം തൈവളപ്പ്ഗ്രീന്സ്റ്റാര്‍ ക്ലബിന്റെ സഹകരണത്തോടെ സഞ്ചരിക്കുന്ന നേത്ര വിഭാഗത്തിന്റെ നേതൃത്വത്തില്‍ നടത്തിയ ക്യാമ്പില്‍ തിമിരം കണ്ടെത്തിയ അഞ്ചു പേര്‍ക്ക് ജില്ലാ ആശുപത്രിയില്‍ വച്ച് സൗജന്യ ശസ്ത്രക്രിയ നടത്താന്‍ നടപടി സ്വീകരിക്കും.ക്യാമ്പിന്റെ ഭാഗമായി ജീവിത ശൈലി രോഗ നിര്‍ണ്ണയത്തിന് ജില്ലാമെഡിക്കല്‍ ഓഫീസിന്റെ സഞ്ചരിക്കുന്ന ലാബ് സൗകര്യവും ഏര്‍പ്പെടുത്തിയിരുന്നു. ക്യാമ്പില്‍ നൂറോളം ആളുകള്‍ സംബന്ധിച്ചു. പരിപാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷാഹിന സലിം ഉദ്ഘാടനം ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് മെമ്പര്‍ മഹമ്മൂദ് തൈവളപ്പ് അധ്യക്ഷം വഹിച്ചു. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ബി.അഷറഫ് സ്വാഗതം പറഞ്ഞു. ക്ഷേമകാര്യം സ്ഥിരം സമിതി ചെയര്‍മാന്‍ അഹമ്മദ് ഹാജി, പഞ്ചായത്ത് മെമ്പര്‍ എം.സി.എ ഫൈസല്‍, ഡോ:അപര്‍ണ്ണ, അബൂബക്കര്‍ കരിമാനം, ശശികല, സിന്ധു, കെ.വി.നിഷ, മഞ്ജുഷറാണി എന്നിവര്‍ സംസാരിച്ചു. എം.എസ് ഹാരിസ് നന്ദി പറഞ്ഞു
0 Comments