തളിപ്പറമ്പ്: (2020 Jan 27, Samakalikam Vartha)കീഴാറ്റൂരിലെ പ്രസിദ്ധമായ വെച്ചിയോട്ട് ഭഗവതി ക്ഷേത്രത്തില്‍ നിന്നും ആചാരവള കവര്‍ന്നയാള്‍ പിടിയില്‍. കഴിഞ്ഞ ദിവസം അര്‍ദ്ധരാത്രിയില്‍ നടന്ന കവര്‍ച്ച കേസിലെ പ്രതിയെ ഞായറാഴ്ച ഉച്ചയോടെ തന്നെ പോലീസ് പിടികൂടി. കീഴാറ്റൂര്‍ മാന്തം കുണ്ടിലെ പുത്തന്‍പുരയില്‍ പി.പി.പവിത്ര(52)നെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ക്ഷേത്രം ഓഫീസിലെ മേശയില്‍ സൂക്ഷിച്ച ഒരു പവന്‍ സ്വര്‍ണ ആചാരവളയാണ് ഇയാള്‍ മോഷ്ടിച്ചത്. ഇത് തളിപ്പറമ്പിലെ മുത്തൂറ്റ് ബാങ്കില്‍ പണയം വെച്ചിരുന്നു. ഇത് പോലീസ് കണ്ടെടുത്തു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. സി ഐ എന്‍.കെ.സത്യനാഥന്‍, എസ് ഐ കെ.പി.ഷൈന്‍, എ.എസ്.ഐമാരായ എ.ജി.അബ്ദുള്‍റൗഫ്, ലക്ഷ്മണന്‍, പുരുഷോത്തമന്‍, സീനിയര്‍ സി.പി.ഒ മാരായ സ്‌നേഹേഷ്, ബിനീഷ് എന്നിവരുള്‍പ്പെട്ട അന്വേഷണ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
0 Comments