tea

Entertainment

Editors Choice

3/recent/post-list

Entertainment

Entertainment



Latest Posts

Samakalikam Vartha

Most Popular

സംസ്ഥാനത്ത് കൊറോണ ലക്ഷണങ്ങളോടെ 288 പേര്‍ നിരീക്ഷണത്തില്‍; പരിഭ്രാന്തിപ്പെടേണ്ടെന്ന് ആരോഗ്യമന്ത്രി


കണ്ണൂര്‍: (2020 Jan 27, Samakalikam Vartha)കൊറോണ വൈറസിനെ പ്രതിരോധിക്കാന്‍ സംസ്ഥാനം സജ്ജമെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ. 288 പേര്‍ നിരീക്ഷണത്തിലാണ്. ആര്‍ക്കും ഇതുവരെ രോഗം സ്ഥിരീകരിച്ചിട്ടില്ല. രോഗബാധിത പ്രദേശങ്ങളില്‍ നിന്നെത്തുന്നവരെ നിരീക്ഷിക്കും. മുന്‍കരുതലും ജാഗ്രതയും തുടരും, ഭയപ്പെടേണ്ടതില്ലെന്ന് മന്ത്രി പറഞ്ഞു. എല്ലാത്തരത്തിലുമുള്ള ജാഗ്രതാ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും, പരിഭ്രാന്തരാകേണ്ട സാഹചര്യമില്ലെന്നും മന്ത്രി വ്യക്തമാക്കി.
കൊറോണ ലക്ഷണങ്ങളുമായി ആശുപത്രിയിലുള്ള എട്ട് പേരില്‍ ആറ് പേരുടെ റിസള്‍ട്ട് വന്നിട്ടുണ്ടെന്നും ഇതിലൊന്നും പോസിറ്റീവ് കേസുകളില്ലെന്നും മന്ത്രി വ്യക്തമാക്കി. കൊച്ചിയില്‍ ചികിത്സയിലുള്ള പെരുമ്പാവൂര്‍ സ്വദേശിയും ഇതില്‍ പെടും. ഇതില്‍ രണ്ട് പേര്‍ക്ക് എച്ച്!വണ്‍ എന്‍വണ്‍ പനിയാണെന്ന് വ്യക്തമായിട്ടുണ്ട്. ഇനി റിസള്‍ട്ട് കിട്ടാനുള്ള രണ്ട് കേസുകളും പോസിറ്റീവാകാനുള്ള ലക്ഷണങ്ങള്‍ ഇപ്പോള്‍ പ്രകടിപ്പിക്കുന്നില്ലെന്നും മന്ത്രി അറിയിച്ചു.ഏതെങ്കിലും കേസുകള്‍ കൊറോണ പോസിറ്റീവായാല്‍ നേരിടാനുള്ള ഉപകരണങ്ങള്‍ അടക്കം എല്ലാ സജ്ജീകരണങ്ങളും തയ്യാറാണെന്നും ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും മന്ത്രി വ്യക്തമാക്കി. വൈറസ് ബാധിത പ്രദേശങ്ങളില്‍ നിന്ന് വരുന്നവരെ കണ്ടെത്താന്‍ ഒന്നിച്ചു നില്‍ക്കുകയാണ് വേണ്ടത്. പ്രാദേശികമായി ആരോഗ്യപ്രവര്‍ത്തകരെ കൃത്യമായി വിവരമറിയിക്കണം. നിരന്തരമായി അവരുമായി സമ്പര്‍ക്കം പുലര്‍ത്തണം മന്ത്രി പറഞ്ഞു.
കോറോണവൈറസ് ബാധയുടെ ലക്ഷണങ്ങള്‍ പ്രകടമായി കാണാന്‍ 28 ദിവസമെടുത്തേക്കുമെന്നതാണ് ഇതില്‍ ശ്രദ്ധിക്കേണ്ട കാര്യം. ലക്ഷണങ്ങള്‍ കാണുന്നതിന് മുമ്ബ് തന്നെ പടരാനും സാധ്യതയുണ്ട്. അതിനാല്‍, പനി ബാധിച്ച നിലയിലുള്ള എല്ലാവരും കൃത്യമായി തൊട്ടടുത്തുള്ള പ്രധാന ആരോഗ്യകേന്ദ്രത്തിലെത്തിത്തന്നെ ചികിത്സ തേടണം ആരോഗ്യമന്ത്രി പറഞ്ഞു.
കൊറോണ ബാധിത പ്രദേശങ്ങളില്‍ കുടുങ്ങിപ്പോയവരെ വ്യോമമാര്‍ഗം ഒഴിപ്പിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തയച്ചു. ചൈനയില്‍ നിന്നെത്തിയവരുള്‍പ്പെടെ ആറുപേര്‍ ആശുപത്രിയിലും ഇരുനൂറ്റി എണ്‍പത്തി രണ്ട് പേര്‍ വീടുകളിലും സംസ്ഥാനത്ത് നിരീക്ഷണത്തില്‍ ആണ് . കൊച്ചിയില്‍ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ കേന്ദ്രസംഘമെത്തി.

Post a Comment

0 Comments