tea

Entertainment

Editors Choice

3/recent/post-list

Entertainment

Entertainment



Latest Posts

Samakalikam Vartha

Most Popular

പനീര്‍ശെല്‍വം തമിഴ്‌നാട് മുഖ്യമന്ത്രി

ചെന്നൈ: തമിഴ്‌നാട് ധനമന്ത്രി ഒ. പനീര്‍ശെല്‍വം പുതിയ മുഖ്യമന്ത്രിയാകും. എ.ഐ.എ.ഡി.എം.കെയുടെ സംസ്ഥാന കമ്മിറ്റി ഓഫീസില്‍ നടന്ന നിയമസഭാകക്ഷി യോഗത്തിലാണ് പനീര്‍ശെല്‍വത്തെ മുഖ്യമന്ത്രിയായി തിരഞ്ഞെടുത്തത്.

യോഗത്തില്‍ സംസ്ഥാനത്തെ എല്ലാ മന്ത്രിമാരും എ.ഐ.എ.ഡി.എം.കെയുടെ എംഎല്‍എമാരും പങ്കെടുത്തു. വൈകിട്ട് 3.10ന് ആരംഭിച്ച യോഗം 4.45 നാണ് അവസാനിച്ചത്. യോഗം അവസാനിക്കുന്നത് വരെ ആയിരക്കണക്കിന് പ്രവര്‍ത്തകരാണ് ഓഫീസിന് വെളിയില്‍ കാത്തുനിന്നത്.

വൈകിട്ട് ആറിന് പനീര്‍ശെല്‍വം ഗവര്‍ണറെ കാണും. ജയലളിത ജയിലിലായ സാഹചര്യത്തിലാണ് പുതിയ മുഖ്യമന്ത്രിയെ തിരഞ്ഞെടുത്തത്. 2001-ല്‍ ജയലളിത രാജിവെച്ചപ്പോഴും പനീര്‍ശെല്‍വമാണ് മുഖ്യമന്ത്രിയായത്.

പനീര്‍ശെല്‍വത്തെ കൂടാതെ നാദം വിശ്വനാഥന്‍, വി സെന്തില്‍ ബാലാജി, തമിഴ്‌നാട് മുന്‍ ചീഫ് സെക്രട്ടറിയും ഇപ്പോള്‍ തമിഴ്‌നാട് സര്‍ക്കാരിന്റെ ഉപദേഷ്ടാവുമായ മലയാളിയായ ഷീല ബാലകൃഷ്ണന്‍ എന്നിവരുടെ പേരും മുഖ്യമന്ത്രി സ്ഥാനത്തേക്ക് പറഞ്ഞ് കേട്ടിരുന്നു.

ഇന്ന് ഷീല ബാലകൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘം ജയലളിതയെ സന്ദര്‍ശിക്കാനായി ബാംഗ്ലൂരിലെ ജയിലില്‍ എത്തിയെങ്കിലും കാണാന്‍ കഴിഞ്ഞില്ല.

Post a Comment

0 Comments