tea

Entertainment

Editors Choice

3/recent/post-list

Entertainment

Entertainment



Latest Posts

Samakalikam Vartha

Most Popular

ഓട്ടന്‍തുള്ളല്‍ കലാകാരന്‍ വെണ്ണോളി കുഞ്ഞികൃഷ്ണ പൊതുവാള്‍ അന്തരിച്ചു

ചെറുവത്തൂര്‍:(2020 Jan 27, Samakalikam Vartha) പ്രശസ്ത ഓട്ടന്‍തുള്ളല്‍ കലാകാരന്‍ കുട്ടമത്ത് പൊന്‍മാലത്തെ വെണ്ണോളി കുഞ്ഞികൃഷ്ണ പൊതുവാള്‍ (87) അന്തരിച്ചു. കുഞ്ചന്‍ നമ്പ്യാര്‍ അവാര്‍ഡ് ജേതാവായിരുന്നു. കേരള സംഗീത നാടക അക്കാദമി അവാര്‍ഡ്, നാടന്‍കലാ അക്കാദമി അവാര്‍ഡ് എന്നിവയും നേടിയരുന്നു. ആകാശവാണിക്ക് വേണ്ടില്‍ 300ല്‍പരം പാട്ടുകള്‍ എഴുതിയിട്ടുണ്ട്.65 വര്‍ഷമായി വടക്കേമലബാറിലെ ഓട്ടന്‍തുള്ളല്‍ കലാരംഗത്ത് സജീവമായിരുന്നു. ഭാര്യ: പടിഞ്ഞാറേ വീട്ടില്‍ കല്യാണി. മക്കള്‍: കൃഷ്ണ കുമാര്‍ (റിട്ട.ഡയറ്റ് പ്രിന്‍സിപ്പാള്‍), കനകവല്ലി (അങ്കണവാടി ടീച്ചര്‍ അമിഞ്ഞിക്കോട്) മുരളീധരന്‍ (നെതര്‍ലാന്റ്). മരുമക്കള്‍: ഗൗരി(അധ്യാപിക ചെമ്മനാട് ഹയര്‍ സെക്കന്ററി), കൗസല്യ ( നെതര്‍ലാന്റ്), മധുസൂദനന്‍ (കൊടക്കാട്) .സഹോദരങ്ങള്‍: നാരായണന്‍, പരേതരായ കുമാര പൊതുവാള്‍ നാരായണി.

Post a Comment

0 Comments