Sunday, 23 February 2020

റോഡ് മുറിച്ചു കടക്കുന്നതിനിടെ മദ്രസ വിദ്യാര്‍ത്ഥിനി ബസിടിച്ച് മരിച്ചു


കുമ്പള: (2020 Feb 23, www.samakalikamvartha.com)ആരിക്കാടിയില്‍ റോഡ് മുറിച്ചു കടക്കുന്നതിനിടെ മദ്രസ വിദ്യാര്‍ത്ഥിനി  കെ.എസ്.ആര്‍.ടി.സി ബസിടിച്ച്  മരിച്ചു. മൂപ്പന്‍ മസ്ജിദ് നൂറുല്‍ ഇസ്ലാം മദ്രസയിലെ രണ്ടാം ക്ലാസ്സ് വിദ്യാര്‍ത്ഥിനി അല്‍ഹാന്‍ (8)യാണ് മരിച്ചത്. ഞായറാഴ്ച രാവിലെ മദ്രസ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടം. ബസിടിച്ച് ഗുരുതര പരിക്കേറ്റ കുട്ടി സംഭവസ്ഥലത്തുതന്നെ മരണപ്പെടുകയായിരുന്നു. മൃതദേഹം  പോസ്റ്റ്‌മോര്‍ട്ടത്തിനായി കാസര്‍കോട് താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക്  മാറ്റി. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ഉച്ചയോടെ ടിപ്പുനഗറിലെ മൂപ്പന്‍ മസ്ജിദില്‍ നടക്കും. ആരിക്കാടിയിലെഹസീന യൂസഫ്  ദമ്പതികളുടെ മകളാണ്. സഹോദരങ്ങള്‍: മന്‍ഹാല്‍, ഷഹില്‍,ഷാസില്‍.




SHARE THIS

Author:

0 التعليقات: