ഹൈദരാബാദ്: (2020 Feb 25, www.samakalikamvartha.com)മോദി ട്രംപ് കൂടി കാഴ്ചയില്‍ സുപ്രധാനമായ മൂന്നു കരാറില്‍ ഒപ്പുവച്ചു. ഇന്ത്യഅമേരിക്ക ബന്ധത്തില്‍ സുപ്രധാനമായ എല്ലാ കാര്യങ്ങളെയും കുറിച്ചും ചര്‍ച്ച നടത്തി. പ്രതിരോധം, സുരക്ഷ, ഊര്‍ജ രംഗത്തെ സഹകരണം, വ്യാപാരം, എന്നിവ സുപ്രധാന വിഷയങ്ങളായിരുന്നു. 300 കോടി ഡോളറിന്റെ (22,000 കോടി രൂപ) പ്രതിരോധ കരാറില്‍ ഇന്ത്യയും അമേരിക്കയും ഒപ്പുവെച്ചു. ഹൈദരാബാദ് ഹൗസിലെ കൂടിക്കാഴ്ചയ്ക്ക് ശേഷമുള്ള സംയുക്ത പ്രസ്താവനയില്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇക്കാര്യം പ്രഖ്യാപിക്കുകയായിരുന്നു. അത്യാധുനിക ഹെലികോപ്ടര്‍ അടക്കം കൈമാറാനാണ് കരാര്‍. നേരത്തെ ഇരുരാജ്യങ്ങളും തമ്മില്‍ ധാരണയിലെത്തിയ കരാറാണ് ഇന്ന് ഒപ്പുവച്ചത്. അമേരിക്കയില്‍ നിന്ന് സീഹോക്ക് ഹെലിക്കോപ്റ്ററുകള്‍ വാങ്ങാനുള്ള ഇടപാടിന് കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ ആഴ്ച അംഗീകാരം നല്‍കിയിരുന്നു. പ്രതിരോധ മേഖലയിലെ ശക്തമായ സഹകരണം, ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിലെ നിര്‍ണായക കാര്യമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. കൂടിക്കാഴ്ച്ച വെറും രണ്ട് രാജ്യങ്ങള്‍ തമ്മിലുള്ളതല്ല. ഇത് ജനങ്ങളെ കേന്ദ്രീകരിച്ചുള്ള ചര്‍ച്ചകളായിരുന്നു. അതേസമയം ഇന്ത്യയും മേരിക്കയും തീവ്രവാദത്തിനെതിരെ ഒരുമിച്ച് പോരാടും. തീവ്രവാദത്തെ പിന്തുണയ്ക്കുവര്‍ക്കെതിരെയും പോരാട്ടം നടക്കുമെന്നും മോദി പറഞ്ഞു.
ഭീകരതയെ നേരിടാന്‍ ഇരു രാജ്യങ്ങളും ഒരുമിച്ച് പൊരുതുമെന്നും ആഭ്യന്തര സുരക്ഷയില്‍ ഇരുരാജ്യങ്ങളും സഹകരിക്കുമെന്നും മോദി പറഞ്ഞു. പ്രതിരോധ സഹകരണം നിര്‍ണായകമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.
പാക് മണ്ണില്‍ നിന്ന് ഭീകരവാദം തുടച്ചുനീക്കണമെന്ന് സംയുക്ത പ്രസ്താവനയില്‍ ട്രംപ് വ്യക്തമാക്കി. ഇസ്ലാമിക ഭീകരവാദത്തിനെതിരേ ഇന്ത്യയും അമേരിക്കയും ശക്തമായ നടപടികളാണ് എടുക്കുന്നതെന്നും ട്രംപ് പറഞ്ഞു.
0 التعليقات: