Wednesday, 5 February 2020

ചൈനയില്‍ നവജാത ശിശുവിന് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു; പ്രായം 30 മണിക്കൂര്‍

വുഹാന്‍: (2020 Jan 05, Samakalikam Vartha) ചൈനയിലെ വുഹാനില്‍ നവജാത ശിശുവിന് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ജനിച്ച് 30 മണിക്കൂര്‍ മാത്രം പ്രായമുള്ള കുഞ്ഞിനാണ് വൈറസ് ബാധ. വൈറസ് ബാധ സ്ഥിരീകരിച്ചതില്‍ ഏറ്റവും പ്രായം കുറഞ്ഞയാളാണ് ഈ നവജാത ശിശു. പ്രസവത്തിന് മുന്‍പ് തന്നെ കുട്ടിയുടെ അമ്മയ്ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു. ഗര്‍ഭാവസ്ഥയിലോ പ്രസവത്തിലോ അല്ലെങ്കില്‍ ജനിച്ചതിന് തൊട്ടുപിന്നാലെയോ അമ്മയില്‍ നിന്ന് കുട്ടിയിലേക്ക് വൈറസ് പടര്‍ന്നിരിക്കാനാണ് സാധ്യത.
എന്നാല്‍ കഴിഞ്ഞയാഴ്ച രോഗം ബാധിച്ച അമ്മയ്ക്ക് ജനിച്ച കുഞ്ഞിന് വൈറസ് ബാധയേറ്റിട്ടില്ലെന്ന് സ്ഥിരീകരിച്ചിരുന്നു. വുഹാനില്‍ കടല്‍ വിഭയ മാര്‍ക്കറ്റില്‍ നിന്നും ഉത്ഭവിച്ചതെന്ന് കരുതുന്ന കൊറോണ വൈറസ് ചൈനയ്ക്ക് പുറമെ നിരവധി രാജ്യങ്ങളിലേക്ക് ഇതിനകം പടര്‍ന്നിട്ടുണ്ട്. ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്ത മൂന്ന് കേസുകളും കേരളത്തിലാണ്. ചൈനയില്‍ കൊറോണ വൈറസ് സ്ഥിരീകരിച്ച ഏറ്റവും പ്രായംചെന്നയാള്‍ 90 വയസുള്ള വൃദ്ധനാണ്.


SHARE THIS

Author:

0 التعليقات: