tea

Entertainment

Editors Choice

3/recent/post-list

Entertainment

Entertainment



Latest Posts

Samakalikam Vartha

Most Popular

സ്‌കൂട്ടര്‍ അപകടത്തില്‍ പരിക്കേറ്റ മഹിളാ അസോസിയേഷന്‍ നേതാവ് മരിച്ചു


പിലിക്കോട്: (2020 Jan 05, Samakalikam Vartha) സ്‌കൂട്ടര്‍ അപകടത്തില്‍ പരിക്കേറ്റ് ചികില്‍സയിലായിരുന്ന മഹിളാ അസോസിയേഷന്‍ നേതാവ് മരണപ്പെട്ടു. പിലിക്കോട് കരപ്പാത്ത് സ്വദേശിനി ശശികല(50) ആണ് മരിച്ചത്. വാണിനഗര്‍ പി.എച്ച്.സിയിലെ പാര്‍ട്ടൈം ജീവനക്കാരിയായിരുന്നു. കഴിഞ്ഞ ദിവസം രാവിലെ 11 ഓടെ തൃക്കരിപ്പൂര്‍ ഗവ:വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിന് സമീപത്തായിരുന്നു അപകടം. ബൈക്കും ശശികല സഞ്ചരിച്ചിരുന്ന സ്‌കൂട്ടറും കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില്‍ തലക്ക് സാരമായി പരിക്കേറ്റ് കണ്ണൂരിലെ മിംസ് ആശുപത്രിയിലേക്ക് കൊണ്ടുപോയിരുന്നു. തീവ്രപരിചരണ വിഭാഗത്തില്‍ കഴിഞ്ഞിരുന്ന ശശികല ബുധനാഴ്ച വൈകീട്ട് അഞ്ചുമണിയോടെ മരണത്തിന് കീഴടങ്ങുകയായിരുന്നു. മുന്‍ പിലിക്കോട് ഗ്രാമ പഞ്ചായത്തംഗമായിരുന്നു. സി.പി.എം പിലിക്കോട് വെസ്റ്റ് ലോക്കല്‍ കമ്മിറ്റി മെമ്പറും കര്‍ഷക തൊഴിലാളി വില്ലേജ് വൈസ് പ്രസിഡണ്ടും മഹിളാ അസോസിയേഷന്‍ തൃക്കരിപ്പൂര്‍ ഏരിയാ ജോയിന്റ് സെക്രട്ടറിയും പിലിക്കോട് വില്ലേജ് സെക്രട്ടറിയുമായിരുന്നു. കണ്ണൂര്‍ ഗവ: മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം വ്യാഴാഴ്ച ഉച്ചയ്ക്ക് 12 ന് കാലിക്കടവിലും തുടര്‍ന്ന് പിലിക്കോട് കരപ്പാത്തെ സി.പി.എം ലോക്കല്‍കമ്മിറ്റി ഓഫീസിലും പൊതുദര്‍ശനത്തിന് വെക്കും. പേക്കടത്തെ പരേതനായ കരുണാകരന്റെയും കൊഞ്ഞായി സരോജിനിയുടെയും മകളാണ്. ഭര്‍ത്താവ്: വി.വി.മോഹനന്‍. മക്കള്‍: ഷൈജു, ബൈജു (ഇരുവരും എച്ച്.ഡി.എഫ്.സി ബാങ്ക് ജീവനക്കാര്‍). സഹോദരങ്ങള്‍: പ്രേമ, ഹേമലത, അനിത, ബിന്ദു, ഷാജി.



Post a Comment

0 Comments