Thursday, 6 February 2020

ഗാനഗന്ധര്‍വന്‍ യേശുദാസിന്റെ ഇളയസഹോദരന്റെ മൃതദേഹം കായലില്‍


കൊച്ചി: (2020 Jan 06, Samakalikam Vartha)ഗായകന്‍ യേശുദാസിന്റെ സഹോദരന്‍ കെ.ജെ ജസ്റ്റിനെ മരിച്ച നിലയില്‍ കണ്ടെത്തി. വല്ലാര്‍പാടം ഡി.പി വേള്‍ഡിന് സമീപമുള്ള കായലില്‍ ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടോടെ ഒരു അജ്ഞാത മൃതദേഹം കണ്ടെത്തിയിരുന്നു. എന്നാല്‍ ആദ്യം മൃതദേഹം തിരിച്ചറിഞ്ഞിരുന്നില്ല. പിന്നീടാണ് ഇത് ജസ്റ്റിന്റെതാണെന്ന് സ്ഥിരീകരിച്ചത്. കാക്കനാട് അത്താണിയില്‍ വാടകയ്ക്ക് താമസിക്കുന്ന ജസ്റ്റിന്‍ രാത്രി വൈകിയും വീട്ടിലെത്താത്തതിനെ തുടര്‍ന്ന് കുടുംബം പൊലിസില്‍ പരാതി നല്‍കിയിരുന്നു. രാത്രി പതിനൊന്നരമണിയോടെ ബന്ധുക്കള്‍ പൊലീസ് സ്റ്റേഷനിലും തുടര്‍ന്ന് എറണാകുളം ജനറല്‍ ആശുപത്രിയിലും എത്തി മൃതദേഹം ജസ്റ്റിന്റേതാണെന്ന് സ്ഥിരീകരിച്ചു. ഭാര്യയുടെ സഹോദരന്മാരാണ് മൃതദേഹം തിരിച്ചറിഞ്ഞത്. കാക്കനാട് അത്താണിയില്‍ സെയ്ന്റ് ആന്റണീസ് പള്ളിക്ക് സമീപം വാടകയ്ക്ക് താമസിക്കുകയായിരുന്നു ജസ്റ്റിനും കുടുംബവും
സംഗീതജ്ഞനും നാടകനടനുമായിരുന്ന അഗസ്റ്റിന്‍ ജോസഫിന്റെയും എലിസബത്തിന്റെയും ഇളയ മകനാണ് കെ.ജെ ജസ്റ്റിന്‍. ജിജിയാണ് ഭാര്യ. സഹോദരങ്ങള്‍: ആന്റപ്പന്‍, മണി, ജയമ്മ, പരേതരായ ബാബു, പുഷ്പ.


SHARE THIS

Author:

0 التعليقات: