Thursday, 6 February 2020

തുറസായ സ്ഥലത്ത് മൂന്ന് സ്റ്റീല്‍ ബോംബുകള്‍; കണ്ടെത്തിയത് ഉല്‍സവങ്ങള്‍ നടക്കുന്ന മേഖലയില്‍

കണ്ണൂര്‍: (2020 feb 05, Samakalikam Vartha)പാനൂര്‍ ചൊക്ലിയില്‍ മൂന്ന് സ്റ്റീല്‍ ബോംബുകള്‍ കണ്ടെത്തി. മത്തിപ്പറമ്പിലെ വില്ലാല്‍കുന്ന് ക്വാറിക്ക് പരിസരത്ത് തുറസായ സ്ഥലത്താണ് സ്റ്റീല്‍ ബോംബുകള്‍ കണ്ടെത്തിയത്. പുല്ലുപറിക്കാനെത്തിയ സ്ത്രീകളാണ് ആദ്യം ബോംബുകള്‍ കണ്ടത്. തുടര്‍ന്ന് പോലിസിനെ വിവരമറിയിക്കുകയായിരുന്നു. ചൊക്ലി സിഐ പി സുനില്‍കുമാര്‍ എസ്.ഐ ഷാജി എന്നിവര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. തുടര്‍ന്ന് സ്ഥലത്തെത്തിയ ബോംബ് സ്‌ക്വാഡ് എസ്‌ഐ ശശിധരന്‍, അനില്‍കുമാര്‍, ധനേഷ്, മനോജ് എന്നിവര്‍ ചേര്‍ന്ന് ക്വാറിയില്‍ വച്ചുതന്നെ ബോംബുകള്‍ നിര്‍വീര്യമാക്കി. മേഖലയില്‍ ക്ഷേത്ര ഉല്‍സവങ്ങള്‍ നടക്കുന്നതിനിടെ ബോംബുകള്‍ കണ്ടെത്തിയത് പോലിസ് ഗൗരവത്തോടെയാണ് കാണുന്നത്. അടുത്തിടെ നിര്‍മിച്ചവയാണ് സ്റ്റീല്‍ ബോംബുകളെന്ന് പോലിസ് പറഞ്ഞു. കഴിഞ്ഞ ദിവസം പുറമേരിയില്‍ ആളൊഴിഞ്ഞ പറമ്പില്‍ നിന്ന് സ്റ്റീല്‍ ബോംബ് ശേഖരം പിടികൂടിയിരുന്നു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ എസ്‌ഐ എന്‍ പ്രജീഷിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് ബുധനാഴ്ച രാത്രി എട്ടോടെ ഒമ്പത് സ്റ്റീല്‍ ബോംബുകള്‍ കണ്ടെടുത്തത്. പ്ലാസ്റ്റിക് ബക്കറ്റില്‍ കുറ്റിക്കാടുകള്‍ക്കുള്ളില്‍ ഒളിപ്പിച്ച ബോംബുകള്‍ സ്‌റ്റേഷനിലേക്കു മാറ്റുകയായിരുന്നു.


SHARE THIS

Author:

0 التعليقات: