tea

Entertainment

Editors Choice

3/recent/post-list

Entertainment

Entertainment



Latest Posts

Samakalikam Vartha

Most Popular

കൊച്ചിയില്‍ വീണ്ടും ഹണിട്രാപ്പിലൂടെ ബ്ലാക്ക് മെയിലിങ്; ബിസിനസുകാരനെ നഗ്‌നനാക്കി ചിത്രം പകര്‍ത്തി ബെന്‍സ് കാറും പണവും തട്ടിയെടുത്തു; പ്രമുഖ മേക്കപ്പ് ആര്‍ട്ടിസ്റ്റ് ജൂലി അടക്കം രണ്ടുപേര്‍ അറസ്റ്റില്‍


കൊച്ചി: (2020 feb 05, Samakalikam Vartha)നഗ്‌നചിത്രം പകര്‍ത്തി പണം തട്ടിയ കേസില്‍ സിനിമ പ്രവര്‍ത്തകയായ യുവതി അടക്കം രണ്ടുപേര്‍ പിടിയിലായി. പാലാരിവട്ടം സ്വദേശി ജൂലി, കാക്കനാട് സ്വദേശി രഞ്ജിഷ് എന്നിവരെയാണ് കൊച്ചി ഇന്‍ഫോപാര്‍ക്ക് പോലീസ് പിടികൂടിയത്. സിനിമയിലെ മേക്കപ്പ് ആര്‍ട്ടിസ്റ്റായ ജൂലിയും സംഘവും നഗ്‌നചിത്രങ്ങള്‍ പകര്‍ത്തി യുവാക്കളെ ഭീഷണിപ്പെടുത്തി പണം തട്ടിയെന്നാണ് കേസ്. യുവാക്കളുടെ കൈയില്‍നിന്ന് അമ്പതിനായിരം രൂപ, ബെന്‍സ് കാര്‍, രണ്ട് മൊബൈല്‍ ഫോണ്‍ എന്നിവയാണ് ഇവര്‍ കൈക്കലാക്കിയത്. കേസില്‍ ഇനി രണ്ട് പ്രതികളെ കൂടി പിടികൂടാനുണ്ട്. ജനുവരി 27നായിരുന്നു കേസിനാസ്പദമായ സംഭവം. ജൂലി പുതുതായി തുടങ്ങുന്ന ബ്യൂട്ടി പാര്‍ലര്‍ കെട്ടിടത്തിലേക്ക് ജനുവരി 27 നാണ് രണ്ട് യുവാക്കളെ വിളിച്ചുവരുത്തിയത്. കെട്ടിടത്തിലെ മുറിയില്‍ ജൂലിയും യുവാക്കളും സംസാരിച്ചിരിക്കുന്നതിനിടെ രഞ്ജിഷ് ഉള്‍പ്പെടെ മൂന്നുപേര്‍ ഇവിടേക്കെത്തി. കെട്ടിടത്തില്‍ അനാശാസ്യം നടക്കുകയാണെന്ന് പറഞ്ഞ് ഇവര്‍ യുവാക്കളെ ഭീഷണിപ്പെടുത്തി. തുടര്‍ന്ന് ഇരുവരെയും നഗ്‌നരാക്കി ജൂലിയോടൊപ്പം നിര്‍ത്തി ചിത്രങ്ങള്‍ പകര്‍ത്തുകയും ചെയ്തു. ഇത് പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് യുവാക്കളുടെ പണവും കാറും സംഘം തട്ടിയെടുത്തത്.

Post a Comment

0 Comments