tea

Entertainment

Editors Choice

3/recent/post-list

Entertainment

Entertainment



Latest Posts

Samakalikam Vartha

Most Popular

കാലിക്കടവ് മിനി ഗ്രൗണ്ടില്‍ ഇനി ഫുട്‌ബോള്‍ രാവുകള്‍; അഖിലേന്ത്യാ സെവന്‍സ് ഫുട്‌ബോള്‍ മേള ഞായറാഴ്ച തുടങ്ങും


തൃക്കരിപ്പൂര്‍; (2020 Feb 07, www.samakalikamvartha.com) വലിയപറമ്പ പഞ്ചായത്തിലെ കായിക, കലാ, ജീവ കാരുണ്യ പ്രവര്‍ രംഗത്ത് ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന സൂപ്പര്‍ സോക്കര്‍ ബീച്ചാരക്കടവിന്റെയും റെഡ്സ്റ്റാര്‍ പടന്നക്കടപ്പുറത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ എം.എഫ്.എ അഗീകൃത അഖിലേന്ത്യാ സെവന്‍സ് ഫുട്‌ബോള്‍ മേള 2020 ഫെബ്രുവരി ഒന്‍പത് മുതല്‍ 25 വരെ കാലിക്കടവ് പഞ്ചായത്ത് മിനി മൈതാനത്ത് വെച്ച് നടക്കും. എല്ലാ ദിവസവും രാത്രി എട്ടുമുതലാണ് മല്‍സരമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. മേള ഞായറാഴ്ച വൈകീട്ട് 7ന് കാഞ്ഞങ്ങാട് ഡിവൈഎസ്പി പി കെ.സുധാകരന്‍ ഉദ്ഘാടനം ചെയ്യും. 3500 ആളുകള്‍ക്ക് ഇരുന്ന് കളി വീക്ഷിക്കാനുള്ള താല്‍ക്കാലിക ഗ്യാലറിയും ഒരുക്കിയിട്ടുണ്ട്. കേരളത്തിലെ പ്രഗല്‍ഭരായ 18 ടീമുകള്‍ ടൂര്‍ണണെന്റില്‍ മാറ്റുരക്കും. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള സാമ്പത്തിക സമാഹരണത്തിനാണ് ടൂര്‍ണ്ണമെന്റ് സംഘടിപ്പിക്കുന്നത്. ഒരോ മത്സരത്തിനിടയിലും വിവിധ സഹായങ്ങള്‍ വിതരണം ചെയ്യും. വ്യത്യസ്ത മേഖലയില്‍ സേവനം നടത്തുന്നവരെ ആദരിക്കുകയും ചെയ്യും. വാര്‍ത്താസമ്മേളനത്തില്‍ കെ.വി അമ്പുഞ്ഞി, ഷരീഫ് മാടപ്രം, ബാലന്‍ മാസ്റ്റര്‍, റാഷിദ് 'ഇസ്മയില്‍ എന്നിവര്‍ പങ്കടുത്തു.


Post a Comment

0 Comments