Friday, 7 February 2020

ബൈക്കും വാനും കൂട്ടിയിടിച്ച് എഞ്ചിനീയറിങ് വിദ്യാര്‍ത്ഥി മരിച്ചു


കുമ്പള: (2020 Feb 07, www.samakalikamvartha.com) ഷിറിയയില്‍ ബൈക്കും വാനും കൂട്ടിയിടിച്ച് എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥി മരിച്ചു. ഉളിയത്തടുക്ക ഷിരിബാഗിലു സ്വദേശി അബ്ദുല്‍ സമദ് സാഹിറ ദമ്പതികളുടെ മകന്‍ മുഹമ്മദ് ഷാബില്‍ (22) ആണ് മരിച്ചത്. മംഗളൂരു പി.എ എഞ്ചിനീയറിംഗ് കോളജിലെ അവസാന വര്‍ഷ വിദ്യാര്‍ത്ഥിയാണ്. വെള്ളിയാഴ്ച രാവിലെ എട്ടു മണിയോടെ ദേശീയപാതയില്‍ മുട്ടം ഗേറ്റിന് സമീപത്താണ് അപകടം. സ്‌കൂള്‍ കുട്ടികളുമായെത്തിയ വാന്‍ പെട്ടെന്ന് ദേശീയ പാതയിലേക്ക് പ്രവേശിച്ചപ്പോള്‍ ഷാബിലും സുഹൃത്ത് ചൂരി സ്വദേശി അസീമും (22) സഞ്ചരിച്ച ബൈക്കില്‍ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഷാബിലിനെ ഉടന്‍ മംഗളൂരുവിലെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അസീം നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. സഹോദരി നവാല്‍.


SHARE THIS

Author:

0 التعليقات: