പിലിക്കോട്: (2020 feb 01, Samakalikam Vartha)ജി.എസ്.ടി ഡപ്യൂട്ടി കമ്മിഷ്ണര്‍ വറക്കോട്ടുവയല്‍ ഏക്കച്ചിയിലെ പി.സി ജയരാജിന്റെ മാതാവ് പാലാട്ട് ചിറക്കര വീട്ടില്‍ തങ്കമണിയമ്മ(93) നിര്യാതയായി. കാസര്‍കോട് വിദ്യാനഗറിലെ റസിഡന്‍ഷ്യല്‍ കോളനിയിലെ മകന്റെ വസതിയില്‍ വച്ച് ശനിയാഴ്ച രാവിലെയാണ് അന്ത്യം സംഭവിച്ചത്. പിലിക്കോട്ടെ വീട്ടിലെത്തിച്ച് ഉച്ചയോടെ ഏച്ചിക്കൊവ്വല്‍ സമുദായ ശ്മശാനത്തില്‍ സംസ്‌കരിച്ചു. പരേതനായ സി.പി കുഞ്ഞിക്കണ്ണ പൊതിവാളിന്റെ ഭാര്യയാണ്. മരുമകള്‍: ഡോ.പി.വി മിനി(അസോ.പ്രഫസര്‍, ഗവ.കോളജ് കാസര്‍കോട്). സഹോദരി: പരേതയായ വസുമതിയമ്മ.
0 Comments