കാലിക്കടവ്: (2020 feb 01, Samakalikam Vartha)മൂന്ന് വര്‍ഷത്തെ സ്തുത്യര്‍ഹമായ സേവനത്തിന് ശേഷം സ്വന്തം നാട്ടിലേക്ക് സ്ഥലം മാറി പോകുന്ന ചന്തേര എസ് ഐ വിപിന്‍ ചന്ദ്രന് കാലിക്കടവ് പൗരാവലിയുടെ സ്‌നേഹോഷ്മള യാത്രയയപ്പ്. വടക്ക് ചെറുവത്തൂര്‍ മുതല്‍ പടിഞ്ഞാറ് മടക്കരയും വലിയപറമ്പ ഉള്‍പ്പെടെയും തെക്ക് ഒളവറ പാലം വരെയും വ്യാപിച്ചു കിടക്കുന്ന ജില്ലാതിര്‍ത്തിയിലെ സ്റ്റേഷന്‍ പരിധിയില്‍ ഈ കാലയളവിനുള്ളില്‍ നടന്നിട്ടുള്ള ഒട്ടു മിക്ക പൊതു പരിപാടികളിലും ഈ ഉദ്യോഗസ്ഥന്റെ സാന്നിദ്ധ്യം ഇദ്ദേഹത്തിന്റെ ജനകീയ മുഖം വ്യക്തമാക്കുന്നു. നീതിമാനായ ഒരു പോലീസ് ഓഫീസര്‍ക്ക് വേണ്ട എല്ലാ ഗുണങ്ങളുമുള്ള വിപിന്‍ ചന്ദ്രന്‍ നിയമ പാലന രംഗത്ത് ശാസിക്കേണ്ടവരെ മുഖം നോക്കാതെ ശാസിച്ചും സഹായിക്കേണ്ടവരെ സഹായിച്ചും നിയമപാലനത്തെ കുറ്റമറ്റതാക്കിയിരുന്നു.ചന്തേര സ്റ്റേഷനില്‍ മുടക്കം കൂടാതെ നടന്നു വരുന്ന കുട്ടികള്‍ക്കായുള്ള താലോലം ക്ലിനിക്ക് എസ് ഐ വിപിന്റെ തൊപ്പിയിലെ പൊന്‍തൂവലാണ്. ജനകീയ കൂട്ടായ്മയിലൂടെ ജനമൈത്രി പോലീസിന്റെ അന്തസത്തയെ കാത്തു സൂക്ഷിക്കാന്‍ ശ്രമിച്ചിട്ടുണ്ട്.
പൗരാവലി ചെയര്‍മാന്‍ ടി വി ബാലന്റെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ മുന്‍ എം.എല്‍.എ കെ കുഞ്ഞിരാമന്‍ എസ്.ഐക്ക് ഉപഹാരം സമ്മാനിച്ചു. പിലിക്കോട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി ശൈലജ, വി.പി രാജീവന്‍, നിഷാം പട്ടേല്‍, ടി.വി വിനോദ്, കെ നവീന്‍ ബാബു, എം. ഭാസ്‌ക്കരന്‍, എം നാരായണന്‍, കരീം ചന്തേര, പി വി ഗോവിന്ദന്‍, പി പി അടിയോടി, പി ടി ഹരിഹരന്‍, ഉദിനൂര്‍ സുകുമാരന്‍, അഭിലാഷ്, കണ്ണന്‍കുഞ്ഞി തുടങ്ങിയവര്‍ പ്രസംഗിച്ചു. കണ്‍വീനര്‍ മാമുനി രവി സ്വാഗതവും പ്രകാശന്‍ മാണിയാട്ട് നന്ദിയും പറഞ്ഞു.
0 Comments