കാസര്‍കോട്: (2020 jan 31, Samakalikam Vartha) ചീമേനി പാംപെരിങ്ങാരയിലെ താമസക്കാരനും ഭക്തിഗാന രചയിതാവുമായ പി.പി ശ്രീനിവാസനെ (52) കാണ്മാനില്ലെന്ന് പരാതി. ഈമാസം 23 ന് രാവിലെ 7.30ന് പാംപെരിങ്ങാരയിലെ വീട്ടില്‍ നിന്നും പാട്ടിന്റെ റെക്കോര്‍ഡിംഗ് ആവശ്യത്തിനായി എറണാകുളത്തേക്ക് പുറപ്പെട്ടിരുന്നു. കൊച്ചിയിലെത്തിയ ശ്രീനിവാസന്‍ വീട്ടില്‍ ഇതുവരെ തിരിച്ചെത്തിയിട്ടില്ലെന്നാണ് വീട്ടുകാരുടെ പരാതി. മധൂര്‍, മല്ലം തുടങ്ങിയ ക്ഷേത്രങ്ങളെക്കുറിച്ച് നിരവധി ഭക്തിഗാനങ്ങള്‍ എഴുതിയിട്ടുണ്ട്. ഇദ്ദേഹത്തെകുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ ചീമേനി പോലീസ് സ്റ്റേഷനില്‍ വിവരം അറിയിക്കണം. ഫോണ്‍ -9497935782
0 Comments