തിരുവനന്തപുരം: (2020 jan 31, Samakalikam Vartha)പൊലീസ് തലപ്പത്ത് അഴിച്ചു പണി. ജില്ലാ പൊലീസ് മേധാവിമാരെയാണ് സ്ഥലം മാറ്റിയിരിക്കുന്നു. നിലവിലെ കോഴിക്കോട് റൂറല്‍ എസ്.പിയും കൂടത്തായി കൂട്ടക്കൊല കേസ് അന്വേഷണ ഉദ്യോഗസ്ഥനുമായ കെജി സൈമണിനെ പത്തനംതിട്ട എസ്.പിയായി നിയമിച്ചു. കാസര്‍കോട് ജില്ലാ പൊലീസ് മേധാവി ജെയിംസ് ജോസഫിനെ ആലപ്പുഴ എസ്.പിയായി നിയമിച്ചു.
പത്തനംതിട്ട എസ്.പി ജി.ജയ്‌ദേവിനെ കോട്ടയം എസ്.പിയായി നിയമിച്ചു. കോട്ടയം എസ്.പിയായിരുന്ന പി.എസ് സാബുവിനെ കാസര്‍കോട് ജില്ലാ പൊലീസ് മേധാവിയായി മാറ്റി നിയമിച്ചു. ക്രൈം ബ്രാഞ്ച് കണ്ണൂര്‍, കാസര്‍കോട് മേധാവി ഡോ.എ.ശ്രീനിവാസിനെ കോഴിക്കോട് റൂറല്‍ എസ്.പിയാക്കി നിയമിച്ചു.
0 Comments