കാസര്‍കോട്: (2020 Jan 30, Samakalikam Vartha) ജീവിതത്തില്‍ ഒരിക്കലെങ്കിലും ആശുപത്രി വാസമോ, ഡോക്ടറെയോ കാണാത്തവര്‍ ആരുമുണ്ടാവില്ല. എന്നാല്‍ അതില്‍ നിന്നും വ്യത്യസ്തമായ ഒരുവാര്‍ത്തയാണ് കാസര്‍കോട്ടുനിന്നും വരുന്നത്. ആശുപത്രി, ഡോക്ടര്‍ എന്നിങ്ങനെ ആരെയും കാണാതെ 111 വയസ് വരെ ജീവിച്ച രാവണീശ്വരം മാക്കിയിലെ പള്ളിക്കാപ്പില്‍ പുലിക്കോടന്‍ വീട്ടില്‍ പാറു അമ്മ വിടവാങ്ങി. ജീവിതത്തില്‍ ഒരു തവണ പോലും പാറു അമ്മ ആശുപത്രിയില്‍ ചികിത്സക്കായി പോയിരുന്നില്ലെന്ന് പരിസരവാസികള്‍ സാക്ഷ്യപ്പെടുത്തുന്നു. അവര്‍ക്ക് ഒരിക്കലും വലിയ രോഗങ്ങള്‍ വന്നിരുന്നില്ല, സാധാരണ ഭക്ഷണം കഴിച്ച് മക്കള്‍ക്കും മരുമക്കള്‍ക്കും പേരമക്കള്‍ക്കും കഴിഞ്ഞ പാറു അമ്മ ജീവിതക്രമത്തില്‍ മാതൃകയും അത്ഭുതവുമായിരുന്നു. 1952 മുതല്‍ എല്ലാ തെരെഞ്ഞെടുപ്പുകളിലും വോട്ടു ചെയ്തിരുന്ന പാറു അമ്മ കുടുംബത്തിലെ അഞ്ചു തലമുറകള്‍ക്കും സാക്ഷിയാകേണ്ടിവന്നിരുന്നു. ജന്മനാട്ടിലെ ശോഭനാ ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബ്, സെന്‍ട്രല്‍ യൂത്ത് ക്ലബ്ബ് 25ാം വാര്‍ഷികത്തിന്റെ ഭാഗമായി റവന്യൂ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്‍ പാറു അമ്മയെ 'ആദരിച്ചിരുന്നു. മരണത്തിനു മുമ്പ് ഏതാനും മണിക്കൂറുകള്‍ക്ക് മുമ്പ് വരെ തന്നെ കാണാനെത്തിയവരോട് നന്നായി സംസാരിക്കുകയും ഓര്‍മ്മകള്‍ക്ക് ഒന്നും സംഭവിക്കാത്ത വിധം സംസാരിച്ചതായും കുടുംബാംഗങ്ങള്‍ പറഞ്ഞു. കോതോളംകര ഭഗവതി ക്ഷേത്രത്തില്‍ ദീര്‍ഘകാലം അടിച്ചു തെളി നടത്തിയാണ് ജീവിച്ചിരുന്നത്. നൂറ്റിപതിനൊന്നില്‍ വിടവാങ്ങിയ പാറു അമ്മയുടെ വിയോഗം നാടിന് വേദനയാണ് സമ്മാനിക്കുന്നത്. ആരോഗ്യ ജീവിതത്തിന്റെ മാതൃകയായ പാറു അമ്മയുടെ ജീവിത രീതികള്‍ നെഞ്ചേറ്റുകയാണ് രാവണീശ്വരം. ഭര്‍ത്താവ് പരേതനായ ചിരുകണ്ടന്‍. മക്കള്‍: പരേതയായ കമ്മാടത്തു. സ ഹോദരങ്ങള്‍: പരേതരായ രാമന്‍, ചന്തു, കൃഷ്ണന്‍.
0 Comments