tea

Entertainment

Editors Choice

3/recent/post-list

Entertainment

Entertainment



Latest Posts

Samakalikam Vartha

Most Popular

ഒന്‍പത് വയസുകാരിയെ നാലുവര്‍ഷത്തോളം പീഡിപ്പിച്ചു; പ്രാദേശിക കോണ്‍ഗ്രസ് നേതാവ് പോക്‌സോ കേസില്‍ അറസ്റ്റില്‍


കണ്ണൂര്‍: (2020 Jan 30, Samakalikam Vartha)ഒന്‍പത് വയസുകാരിയെ പീഡിപ്പിച്ച സംഭവത്തില്‍ ചക്കരക്കല്ലിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ അറസ്റ്റിലായി. മുന്‍ ബ്ലോക്ക് പ്രസിഡന്റും സേവാദള്‍ സംസ്ഥാന വൈസ് പ്രസിഡന്റുമായ പി.പി ബാബു(52) ആണ് പോലീസിന്റെ പിടിയിലായത്. ഇയാളെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതായി കോണ്‍ഗ്രസ് ജില്ലാ നേതൃത്വം അറിയിച്ചു. പ്രതിഭാ കോളേജിലെ പ്യൂണുമായിരുന്ന തിലാന്നൂരിലെ ബാബുവിനെ ചക്കരക്കല്‍ പൊലീസ് ആണ് അറസ്റ്റ് ചെയ്തത്. കുട്ടി സ്‌കൂളില്‍ മാനസിക അസ്വാസ്ഥ്യം കാണിച്ചതിനെ തുടര്‍ന്ന് അധ്യാപകര്‍ ചൈല്‍ഡ് ലൈനില്‍ വിവരമറിയിക്കുകയായിരുന്നു. നാല് വര്‍ഷമായി പല തവണ ഇയാള്‍ പീഡിപ്പിച്ചിട്ടുണ്ടെന്ന് കുട്ടി പൊലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു. ചൈല്‍ഡ് ലൈന്റ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് ചക്കരക്കല്ല് പൊലീസ് പോക്‌സോ പ്രകാരം കേസെടുത്തത്. ഇയാളെ തലശ്ശേരി സിജെഎം കോടതിയില്‍ ഹാജരാക്കി. പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിയായി ഇയാള്‍ മത്സരിച്ചിരുന്നു.

Post a Comment

0 Comments