Thursday, 30 January 2020

ശുചിമുറിയില്‍ പ്ലസ് ടു വിദ്യാര്‍ത്ഥിനി മരിച്ചനിലയില്‍; പോലീസ് അന്വേഷണം തുടങ്ങി


വയനാട്: (2020 Jan 30, Samakalaikam Vartha)വയനാട്ടില്‍ ശുചിമുറിയില്‍ വിദ്യാര്‍ത്ഥിനിയെ മരിച്ചനിലയില്‍ കണ്ടെത്തി. മുട്ടില്‍ ഡബ്ല്യൂ.എം.ഒ.വി.എച്ച്.എസ്.എസിലെ പ്ലസ് ടു സയന്‍സ് വിദ്യാര്‍ത്ഥിനി ഫാത്തിമ നസീലയെയാ(17)ണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വ്യാഴാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. വിദ്യാര്‍ഥിനിയുടേത് സ്വാഭാവിക മരണമാണെന്നാണ് പ്രാഥമിക നിഗമനം. പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്കായി മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ മരണകാരണം വ്യക്തമാകൂ. അസ്വാഭാവിക മരണത്തില്‍ കേസെടുത്ത കല്‍പറ്റ പോലീസ് അന്വേഷണം ആരംഭിച്ചു. ഉച്ചയ്ക്ക് ശേഷം ക്ലാസ് തുടങ്ങിയിട്ടും കുട്ടിയെ കാണാത്തതിനെത്തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.  ജില്ലാ കലക്ടര്‍, എസ്.പി എന്നിവര്‍ ആശുപത്രിയിലെത്തി. 




SHARE THIS

Author:

0 التعليقات: