കാസര്‍കോട്: (2020 Jan 30, Samakalikam Vartha)സംഘ്പരിവാറും ബി.ജെ.പിയും ഇന്ത്യയില്‍ നടപ്പിലാക്കുന്ന നിക്ഷിപ്ത താല്‍പര്യ സംരക്ഷണ നിയമങ്ങള്‍ക്കെതിരെ കേരള ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തില്‍ ഫെബ്രുവരി ഒന്നിന് കാസര്‍കോട് ഉപ്പളയില്‍ നിന്നും കേരള ജനകീയ ലോംഗ് മാര്‍ച്ച് ആരംഭിക്കും. ലോംഗ് മാര്‍ച്ച് ഡോ. കഫീല്‍ ഖാന്‍ ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. കാല്‍നട പ്രചാരണ യാത്ര ജനകീയ കൂട്ടായ്മയുടെ മുഖ്യ രക്ഷാധികാരി തമ്പാന്‍ തോമസ് ഫ്‌ളാഗ് ഓഫ് ചെയ്യും. ലോംഗ് മാര്‍ച്ച് കേരളത്തിലെ മുഴുവന്‍ ജില്ലകളിലൂടെയും കടന്നുപോകും. മാര്‍ച്ച് രണ്ടിന് രാവിലെ ഒമ്പത് മണിക്ക് പാളയം രക്തസാക്ഷി മണ്ഡപത്തില്‍ നിന്നും രാജ്ഭവന്‍ മാര്‍ച്ചോട് കൂടി പരിപാടി അവസാനിക്കും.കേരളത്തിലെ പ്രക്ഷോപങ്ങളുടെ അലയൊലികള്‍ക്ക് ശക്തിപകര്‍ന്നു കൊണ്ട് ജാതി, മത, ലിങ്ക, വര്‍ണ രാഷ്ട്രീയ വ്യത്യാസമില്ലാതെ അണിനിരക്കുമെന്നു ഭാരവാഹികള്‍ അറിയിച്ചു. ജസ്റ്റിസ് കമാല്‍ പാഷ, തമ്പാന്‍ തോമസ്, ഡോ. എം ജി എസ് നാരായണന്‍ എന്നിവര്‍ മുഖ്യ രക്ഷാധികാരികളാണ്. കൂട്ടായ്മ ചെയര്‍മാന്‍ ടി.എ മുജീബ് റഹ് മാന്‍, ജനറല്‍ സെക്രട്ടറി മനോജ് ടി സാരംഗ്, ട്രഷറര്‍ ജിജാ ജെയിംസ് മാത്യു തുടങ്ങിയവര്‍ മാര്‍ച്ചിന് നേതൃത്വം നല്‍കും. കേരളത്തിലെ പ്രമുഖ കക്ഷി രാഷ്ട്രീയ സാംസ്‌കാരിക നേതാക്കളും പങ്കെടുക്കും.
വാര്‍ത്താ സമ്മേളനത്തില്‍ സിസ്റ്റര്‍ ജയ ആന്റോ മംഗലത്ത്, സി.കെ നാസര്‍ കാഞ്ഞങ്ങാട്, ഷുക്കൂര്‍ കണാജെ, ഹമീദ് ചേരങ്കൈ, ഷൗക്കത്ത് പടുവടുക്കം, അബൂബക്കര്‍ ഉദുമ, ഷെരീഫ് ചെമ്ബരിക്ക, മന്‍സൂര്‍ അക്കര എന്നിവര്‍ സംബന്ധിച്ചു.
വാര്‍ത്താ സമ്മേളനത്തില്‍ സിസ്റ്റര്‍ ജയ ആന്റോ മംഗലത്ത്, സി.കെ നാസര്‍ കാഞ്ഞങ്ങാട്, ഷുക്കൂര്‍ കണാജെ, ഹമീദ് ചേരങ്കൈ, ഷൗക്കത്ത് പടുവടുക്കം, അബൂബക്കര്‍ ഉദുമ, ഷെരീഫ് ചെമ്ബരിക്ക, മന്‍സൂര്‍ അക്കര എന്നിവര്‍ സംബന്ധിച്ചു.
0 Comments