Tuesday, 10 March 2020

കജ്ജംപാടി കോളനിയില്‍ പാമ്പ് കടിയേറ്റ് കുഞ്ഞ് മരിച്ച സംഭവത്തില്‍ കുടുംബത്തിന് ദുരിതാശ്വാസ തുക ഒരു ലക്ഷം രൂപ ലഭിച്ചു


കാസര്‍കോട്:   (2020 March 10, www.samakalikamvartha.com)കജ്ജംപാടി കോളനിയില്‍ പാമ്പ് കടിയേറ്റ് കുഞ്ഞ് മരിച്ച സംഭവത്തില്‍ കുടുംബത്തിന് ദുരിതാശ്വാസ തുക ഒരു ലക്ഷം രൂപ ലഭിച്ചു. മുഖ്യമന്ത്രിക്ക് നല്‍കിയ നിവേദനത്തിന്റെ അടിസ്ഥാനത്തില്‍ വനം വകുപ്പാണ് തുക അനുവദിച്ചത്. നിവേദനത്തില്‍ പറഞ്ഞ പരാതിയില്‍ നേരത്തേ കുടുംബത്തിന് നിലവില്‍ ഉള്ള കുടിലിന് നമ്പര്‍ റേഷന്‍ കാര്‍ഡ് എന്നിവ അനുവദിച്ചിരുന്നു. എന്‍മകജെ പഞ്ചായത്തിലെ എട്ടാം വാര്‍ഡില്‍ പെര്‍ള കജംപാടി കോളനിയിലാണ് പാമ്പ് കടിയേറ്റ സംഭവം നടന്നത്. കഴിഞ്ഞ സപ്തംബറിലാണ് മുലകുടിക്കേ പാമ്പ് കടിയേറ്റ് രണ്ട് വയസ്സുകാരന്‍ ദീപക്ക് മരണപ്പെട്ടത്. കാന്തപ്പ കുസുമ ദമ്പതികളുടെ മകനായിരുന്നു ദീപക്ക്.


SHARE THIS

Author:

0 التعليقات: