പയ്യന്നൂര്‍: (2020 March 11, www.samakalikamvartha.com)കര്‍ണാടകയിലെ കുശാല്‍ നഗറിലെ ബൈക്കപകടത്തില്‍ അന്നൂര്‍ സ്വദേശിയായ വിദ്യാര്‍ഥി മരിച്ചു. അന്നൂര്‍ കിസാന്‍കൊവ്വല്‍ നരിയഞ്ചേരി റോഡില്‍ താമസിക്കുന്ന കെ.വി. ജിജിന്‍ (19) ആണ് മരിച്ചത്. ബംഗലൂരു സിന്ധി കോളേജില്‍ ബി.ബി.എ ഏവിയേഷന്‍ വിദ്യാര്‍ത്ഥിയാണ്. ചൊവ്വാഴ്ച വൈകീട്ടാണ് അപകടം നടന്നത്. ജിജിന്‍ സഞ്ചരിച്ച ബുള്ളറ്റിന് എതിരെ വന്ന ലോറി ഇടിച്ചായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയില്‍ വച്ചാണ് മരണം സംഭവിച്ചത്. സഹപാഠികളായ ഏഴ് പേര്‍ക്കൊപ്പം തിങ്കളാഴ്ച ബുള്ളറ്റ് യാത്രക്കിറങ്ങിയതായിരുന്നു. മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം ബുധനാഴ്ച ഉച്ചയ്ക്ക് വീട്ടിലെത്തിക്കും. സംസ്‌കാരം വൈകിട്ട് 3 30 ന് പയ്യഞ്ചാല്‍ പൊതുശ്മശാനത്തില്‍. തളിപ്പറമ്പ് തലോറയിലെ ജ്യോല്‍സ്യര്‍ കെ വി പ്രഭാകരന്‍ ശ്രീജ ദമ്പതികളുടെ ഏകമകനാണ്. അഭിനയ കലയില്‍ പ്രാവീണ്യമുള്ള ജിജിന്‍ നിരവധി സീരിയലുകളില്‍ വേഷമണിഞ്ഞിട്ടുണ്ട്.
0 Comments