മംഗളൂരു: (2020 March 06, www.samakalikamvartha.com)ബംഗലൂരു ദേശീയപാതയില്‍ കാര്‍ ഡിവൈഡറിലിടിച്ച് മറിഞ്ഞ് ഒന്‍പത് മാസം പ്രായമുള്ള കുട്ടിയുള്‍പ്പെടെ 13 പേര്‍ മരിച്ചു. അഞ്ചുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. വെള്ളിയാഴ്ച പുലര്‍ച്ചെ മൂന്നുമണിയോടെ തുമകുരു ജില്ലയിലെ കുനിഗല്‍ എന്ന സ്ഥലത്തിന് സമീപമാണ് അപകടം ഉണ്ടായത്. അപകടത്തില്‍ ടവേരയില്‍ 10 പേരും കാറില്‍ 3 പേരും സംഭവസ്ഥലത്ത് തന്നെ മരിച്ചു. അമിത വേഗത്തിലെത്തിയ ടവേര നിയന്ത്രണം വിട്ട് മറ്റൊരുകാറില്‍ ഇടിച്ചുകയറുകയായിരുന്നുവെന്നാണ് വിവരം. ഹാസനില്‍ നിന്ന് ബെംഗലൂരുവിലേക്ക് പോകുകയായിരുന്നു കാറിലെ യാത്രക്കാര്‍. തമിഴ് നാട്ടില്‍ നിന്ന് നിന്ന് ധര്‍മ സ്ഥലയിലേക്ക് വരുകയായിരുന്നു ടവേരയിലുണ്ടായിരുന്നവര്‍. തമിഴ് നാട് ഹൊസൂര്‍ സ്വദേശികളായ മഞ്ചുനാഥ്(35), തനൂജ(25), ഇവരുടെ ഒന്‍പത് മാസം പ്രായമുള്ള കുഞ്ഞ്, ഗൗരമ്മ(60), രത്‌നമ്മ(52), സുന്ദര്‍ രാജ്(48), രാജേന്ദ്ര(27), സരള(32) പ്രസന്യ(14), കാര്‍ യാത്രക്കാരായ ബംഗലൂരു സ്വദേശികളായ ലക്ഷ്മികാന്ത്(24), സന്തീപ്(36), മധു(28) എന്നിവരാണ് മരിച്ചത്. പരിക്കേറ്റവരെ ബംഗലൂരുവിലെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. അപകടത്തെ തുടര്‍ന്ന് ദേശീയ പാതയില്‍ ഗതാഗതം രണ്ടുമണിക്കൂറോളം സ്തംഭിച്ചു. സംഭവത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.
കര്‍ണാടകയില്‍ കാറപകടം; 13 പേര്‍ മരിച്ചു; അപകടം മംഗളൂരു ബംഗലൂരു ദേശീയപാതയില്‍ പുലര്‍ച്ചേ

0 التعليقات: