Friday, 6 March 2020

തൊഴിലുറപ്പ് പണിക്കിടെ ബോംബ് സ്‌ഫോടനം; സ്ത്രീക്ക് പരിക്ക്


കണ്ണൂര്‍:  (2020 March 06, www.samakalikamvartha.com)തൊഴിലുറപ്പ് പണിക്കിടെ നാടന്‍ ബോംബ് സ്‌ഫോടനം. മുഴക്കുന്ന് മാമ്പറത്ത് 19 സ്ത്രീകള്‍ ജോലി ചെയ്യുന്നതിനിടെയാണ് സ്ഥലത്ത് സ്‌ഫോടനമുണ്ടായത്. സ്‌ഫോടനത്തില്‍ ഒരു സ്ത്രീക്ക് ഗുരുതര പരിക്കേറ്റു. കൈയ്ക്കും കാലിനും പരിക്കേറ്റ മുഴക്കുന്ന് സ്വദേശിനി ഓമനാ ദയാനന്ദ(52)നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തൊഴിലാളികള്‍ ജോലി ചെയ്തിരുന്ന സ്ഥലത്ത് ഒളിപ്പിച്ചിരുന്ന ബോംബ് പൊട്ടിത്തെറിക്കുകയായിരുന്നുവെന്നാണ് പൊലീസ് സംശയിക്കുന്നത്. സംഭവത്തില്‍ പൊലീസും ബോംബ് സ്‌ക്വാഡും സ്ഥലത്ത് പരിശോധന നടത്തുകയാണ്.


SHARE THIS

Author:

0 التعليقات: