Sunday, 1 March 2020

'കിഡ്‌നി തകരാറിലാണ്, മമ്മൂക്ക സഹായിക്കണം'; ഫേസ് ബുക്ക് പേജില്‍ യുവാവിന്റെ അഭ്യര്‍ഥന, താരം പിന്നീട് ചെയ്തത്

കൊച്ചി:   (2020 March 01, www.samakalikamvartha.com)സഹായം അഭ്യര്‍ത്ഥിച്ച് പോസ്റ്റിട്ടയാള്‍ക്ക് സഹായമൊരുക്കി നടന്‍ മമ്മൂട്ടി. ജയകുമാര്‍ എന്ന വ്യക്തിയാണ് ചികിത്സാ സഹായം തേടി മമ്മൂട്ടിയുടെ ഫേസ്ബുക്കില്‍ കമന്റിട്ടത്. ആവശ്യം സത്യമാണെന്ന ബോധ്യപ്പെട്ടതോടെ പിന്നാലെ ജയകുമാറിന് അദ്ദേഹം സഹായം ഉറപ്പാക്കുകയായിരുന്നു.
മമ്മൂട്ടിയുടെ ജീവകാരുണ്യപ്രവര്‍ത്തനങ്ങളുടെ ചുമതല വഹിക്കുന്ന റോബേര്‍ട്ട് ആണ് ഇത് സംബന്ധിച്ച് ജയകുമാറിന് ഫേസ്ബുക്കില്‍ മറുപടി നല്‍കിയത്. മമ്മൂട്ടിയുടെ പ്രത്യേക നിര്‍ദ്ദേശ പ്രകാരമാണ് നടപടിയെന്ന് റോബേര്‍ട്ട് കുറിച്ചു.
മമ്മൂക്കയുടെ പ്രത്യേക നിര്‍ദ്ദേശത്തെ തുടര്‍ന്ന് ചികില്‍സയക്കായി ഒരു തുക ഈ ആശുപത്രിയില്‍ അടക്കാന്‍ ഏര്‍പ്പാടുചെയ്തിട്ടുണ്ട്. ഇതിനൊപ്പം നമ്മുടെ പാനലില്‍ ഉള്ള രാജഗിരി ആശുപത്രിയില്‍ 50 ഡയാലിസിസുകള്‍ സൗജന്യമായി ചെയ്യാനുള്ള ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് അദ്ദേഹം അറിയിച്ചു.


SHARE THIS

Author:

0 التعليقات: