Saturday, 29 February 2020

ഏഴിമല നാവിക അക്കാദമിയുടെ അതീവ സുരക്ഷാമേഖലയില്‍ രാത്രിയില്‍ ഡ്രോണ്‍ പറത്തി; പോലിസ് അന്വേഷണം തുടങ്ങി


പയ്യന്നൂര്‍: (2020 Feb 29, www.samakalikamvartha.com)രാജ്യ രക്ഷയുടെ തന്ത്രപ്രധാനമായ ഏഴിമല നാവിക അക്കാദമിയുടെ പരിസരത്ത് അജ്ഞാതര്‍ ഡ്രോണ്‍ പറത്തി. സംഭവത്തില്‍ നേവല്‍ പ്രൊവോസ്റ്റ് മാര്‍ഷല്‍ ലെഫ്റ്റനന്റ് കമാന്‍ഡര്‍ പഞ്ചാല്‍ ബോറയുടെ പരാതിയില്‍ പയ്യന്നൂര്‍ പോലീസ് കേസെടുത്തു. ഈ മാസം 26ന് രാത്രി പത്തോടെയാണ് സംഭവം. നിരോധിത മേഖലയായ നേവല്‍ അക്കാദമിയുടെ കടല്‍ത്തീരത്തു കൂടിയാണ് അജ്ഞാതന്‍ ഡ്രോണ്‍ പറത്തിയത്. ബീച്ചില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥരാണ് ഡ്രോണ്‍ ആദ്യം കണ്ടത്. വെടി വെച്ചിടാനുള്ള ഉത്തരവുണ്ടായിരുന്നുവെങ്കിലും ഡ്രോണ്‍ അപ്രത്യക്ഷമായതിനാല്‍ സാധിച്ചില്ല. ഇതേ തുടര്‍ന്ന് നേവല്‍ അധികൃതര്‍ പയ്യന്നൂര്‍ പോലീസില്‍ റിപ്പോര്‍ട്ട് ചെയ്യുകയായിരുന്നു. വീഡിയോ ചിത്രീകരണ ആവശ്യങ്ങള്‍ക്കായി പോലും ഡ്രോണ്‍ ഉപയോഗിക്കണമെങ്കില്‍ പ്രത്യേക അനുമതി വാങ്ങിയിരിക്കണമെന്ന നിയമം നിലനില്‍ക്കേ നിരോധിത മേഖലയില്‍ രാത്രി ഡ്രോണ്‍ പറത്തിയ സംഭവം ഗൗരവത്തോടെയാണ് പോലീസ് കാണുന്നത്. തളിപ്പറമ്പ്  ഡി.വൈ.എ.സ്.പി ടി.കെ. രത്‌നകുമാറിന്റെ നേതൃത്വത്തില്‍ പ്രത്യേക സ്‌ക്വാഡ് രൂപീകരിച്ചാണ് അന്വേഷണം നടക്കുന്നത്.


SHARE THIS

Author:

0 التعليقات: