Saturday, 29 February 2020

റോഡരികില്‍ നിന്ന് മുറിച്ചെടുത്ത ചന്ദനമുട്ടികള്‍ വില്‍ക്കാന്‍ ശ്രമം; രണ്ട് യുവാക്കളെ ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ തന്ത്രപരമായി പിടികൂടി




കാസര്‍കോട്: (2020 Feb 29, www.samakalikamvartha.com)കുറ്റിക്കോല്‍ റോഡരികില്‍ മരുതടുക്കം എന്ന സ്ഥലത്ത് നിന്നും അനധികൃതമായി മുറിച്ചു കടത്തുകയായിരുന്ന നാല് കിലോ ചന്ദന മുട്ടികളുമായി രണ്ട് യുവാക്കളെ കാസര്‍കോട് ഫോറസ്റ്റ് ഫ്‌ളയിങ് സ്‌ക്വാഡ് പിടികൂടി. ബേഡഡുക്ക ചെമ്പക്കാട് കമ്മാടത്തിയിലെ കെ.രവി (27), ബേഡഡുക്ക ചെമ്പക്കാട് വെളുത്തനിലെ ബി.വിനോദ് (28), എന്നിവരാണ് അറസ്റ്റിലായത്. ചെമ്പക്കാടിലെ കുഞ്ഞിരാമന്‍ ഓടി രക്ഷപ്പെട്ടതായി ഫോറസ്റ്റ് അധികൃതര്‍ പറഞ്ഞു. മരുതടുക്കം ഭാഗത്തുള്ള മുഹമ്മദ് കുഞ്ഞി എന്ന ആള്‍ക്ക് ചന്ദനം വില്‍ക്കാന്‍ കൊണ്ടുപോകുമ്പോഴാണ് പിടികൂടിയത്. പ്രതികളെയും ചന്ദനമുട്ടികളും കാസര്‍കോട് റൈഞ്ചിലേക്ക് കൈമാറി. ഫ്‌ളയിങ് സ്‌ക്വാഡ്‌റൈഞ്ച് ഓഫീസര്‍ എം.കെ. നാരായണന്‍. സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ കെ.മധുസൂദനന്‍ ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍. പി.ശ്രീധരന്‍ ഡ്രൈവര്‍ പി.പ്രദീപ്കുമാര്‍ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.


SHARE THIS

Author:

0 التعليقات: